Quantcast

അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കിം ജോങ് ഉന്‍ പൊതുവേദിയില്‍

ഉത്തരകൊറിയയിലെ വള നിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച കിം ഫാക്ടറി നടന്നുകാണുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്...

MediaOne Logo

  • Published:

    2 May 2020 2:50 AM GMT

അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കിം ജോങ് ഉന്‍ പൊതുവേദിയില്‍
X

അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് 20 ദിവസത്തെ ഇടവേളക്കുശേഷം കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍. ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമമാണ് കിം ജോങ് ഉന്നിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിനോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കുന്ന കിങ് ജോങ് ഉന്നിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

നാടമുറിച്ച് സുന്‍ചിയോനിലെ വള നിര്‍മ്മാണ ഫാക്ടറിയുടെ നിര്‍മാണ ഉദ്ഘാടനം കിം ജോങ് ഉന്‍ നിര്‍വഹിക്കുന്നതിന്റെ ചിത്രമാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്. സഹോദരി കിം യൊ ജോങ് അടക്കമുള്ള മുതിര്‍ന്ന ഒഫീഷ്യലുകള്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ഉദ്ഘാടന ശേഷം ചിരിച്ചുകൊണ്ട് ഫാക്ടറി നടന്നു കാണുന്ന കിമ്മിന്റെ ചിത്രങ്ങളും പുറത്തുവന്നു.

ये भी पà¥�ें- കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി 'വാര്‍ത്ത'കള്‍; തള്ളി ദക്ഷിണ കൊറിയ

ഉത്തരകൊറിയന്‍ രാഷ്ട്രപിതാവും മുത്തശ്ശനുമായ കിം ഇല്‍ സുങിന്റെ ജന്മദിനാഘോഷ പരിപാടിയിലെ അസാന്നിധ്യത്തിന് പിന്നാലെയാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഏപ്രില്‍ 15നായിരുന്നു ഉത്തരകൊറിയയിലെ ഏറ്റവും വലിയ പൊതു പരിപാടികളിലൊന്നായ കിം ഇല്‍ സുങിന്റെ ജന്മദിനാഘോഷം. 2011ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് കിം ജോങ് ഉന്‍ ഈ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്.

ഫാക്ടറി ചുറ്റി നടന്ന് കാണുന്ന കിം ജോങ് ഉന്‍

അടിയന്തര ഹൃദയശസ്ത്രക്രിയക്കുശേഷം കിം ജോങ് ഉന്നിന്റെ ആരോഗ്യ നില മോശമായെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം, ഈ അഭ്യൂഹങ്ങളെ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ തള്ളിക്കളയുകയും ചെയ്തിരുന്നു. നേരത്തെ 2014ല്‍ കിം ജോങ് ഉന്നിനെ കുറിച്ച് ഒരു മാസത്തോളം യാതൊരു വിവരങ്ങളും പുറം ലോകത്തെത്തിയിരുന്നില്ല. അന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് കിം ജോങ് ഉന്നിന്റെ കാലിലുണ്ടായിരുന്ന ഒരു മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നായിരുന്നു ഈ ഇടവേളയെന്ന വിവരം പുറത്തുവന്നിരുന്നു.

TAGS :

Next Story