Quantcast

വെനസ്വേലയിലെ ജയിലില്‍ കലാപം, 40ലേറെ മരണം

750 പേരെ പാര്‍പ്പിക്കാവുന്ന വെനസ്വേലയിലെ ഗ്വാനരേ ജയിലില്‍ 2500 തടവുകാരാണുള്ളത്...

MediaOne Logo

  • Published:

    2 May 2020 2:01 PM IST

വെനസ്വേലയിലെ ജയിലില്‍ കലാപം, 40ലേറെ മരണം
X

വെനസ്വേലയിലെ ജയിലിലുണ്ടായ കലാപത്തില്‍ കുറഞ്ഞത് 40 പേര്‍ കൊല്ലപ്പെട്ടു. ജയില്‍ വാര്‍ഡന്‍ അടക്കം 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്വനരേയിലെ ലോസ് ളാനോസ് ജയിലിലാണ് കലാപമുണ്ടായത്.

ബന്ധുക്കള്‍ എത്തിക്കുന്ന ഭക്ഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു തടവുപുള്ളി ആരംഭിച്ച പ്രതിഷേധം പിന്നീട് മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. തടവുകാര്‍ തമ്മില്‍ ജയില്‍ ജീവനക്കാരുമായും ഏറ്റുമുട്ടലുണ്ടായി. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. ജയില്‍ വാര്‍ഡന് കത്തികൊണ്ടുള്ള കുത്തേറ്റാണ് പരിക്കേറ്റത്. മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന് പൊട്ടിത്തെറിയിലാണ് പരിക്കേറ്റത്.

ये भी पà¥�ें- വന്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ വെനസ്വേല

ഒരു കൂട്ടം തടവുപുള്ളികള്‍ ജയില്‍ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വെനസ്വേലിയന്‍ മന്ത്രി ഐറിസ് വരേല അറിയിച്ചത്. ഒരിക്കല്‍ എണ്ണയുടെ കയറ്റുമതി കൊണ്ട് സമ്പന്നമായിരുന്ന വെനസ്വേല നിലവില്‍ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വെനസ്വേലയിലെ ജയിലുകളില്‍ 1.10 ലക്ഷത്തിലേറെ തടവുപുള്ളികളുണ്ട്. മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളാണ് ജയിലുകള്‍ നിയന്ത്രിക്കുന്നതെന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ കുപ്രസിദ്ധമായ വെനസ്വേല ജയിലുകള്‍ക്കെതിരെ ഉണ്ട്.

വെനസ്വേല പ്രിസണ്‍ ഒബ്‌സര്‍വേറ്ററി എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് ഗ്വാനരേ ജയിലില്‍ 750 തടവുപുള്ളികള്‍ക്കുള്ള സൗകര്യമാണുള്ളത്. എന്നാല്‍ ഇവിടെ 2500 തടവുകാരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം വെനസ്വേലയിലെ ജയിലിലുണ്ടായ സമാനമായ കലാപത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story