കോവിഡ്; അമേരിക്കയുടെ എല്ലാ ആരോപണങ്ങള്‍ക്കും ഒറ്റ വീഡിയോ കൊണ്ട് മറുപടി നല്‍കി ചൈന
ചെറു അനിമേഷന്‍ വീഡിയോയിലൂടെയാണ് ആറ്റിക്കുറുക്കിയ വാക്കുകളില്‍ ചൈന അമേരിക്കക്ക് മറുപടി നല്‍കിയിരിക്കുന്നത്.

കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ പൊട്ടി പുറപ്പെട്ടതിന് ശേഷം അമേരിക്കയും ട്രംപും പലഘട്ടങ്ങൡലായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ചൈന. ചെറു അനിമേഷന്‍ വീഡിയോയിലൂടെയാണ് ആറ്റിക്കുറുക്കിയ വാക്കുകളില്‍ ചൈന അമേരിക്കക്ക് മറുപടി നല്‍കിയിരിക്കുന്നത്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ലോകത്തിനും അമേരിക്കക്കും മുന്‍പില്‍ കൊറോണ വൈറസിനെക്കുറിച്ച് എല്ലാ മുന്നറിയിപ്പുകളും നല്‍കിയിരുന്നതായി ചൈന അവകാശപ്പെടുന്നു. ആദ്യഘട്ടത്തില്‍ ചൈനയുടെ മുന്നറിയിപ്പുകളെ അവഗണിക്കുകയും കളിയാക്കുകയും ചെയ്ത അമേരിക്ക പിന്നീട് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ഓര്‍മ്മിപ്പിക്കുന്നു. ലോകാരോഗ്യസംഘടനക്കുള്ള ഫണ്ട് വെട്ടിക്കുറച്ച അമേരിക്കന്‍ നടപടിയെ വരെ ചൈനീസ് വീഡിയോ വിമര്‍ശിക്കുന്നുണ്ട്.
ചോദ്യോത്തരങ്ങളായാണ് അനിമേഷന്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആകെ ഒരുമിനുറ്റ് 46 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോക്ക് വണ്‍സ് അപ്പോണ്‍ എ വൈറസ് എന്നാണ് പേരിട്ടിരിക്കുന്നത്.
2019 ഡിസംബര്‍
ചൈന- വിചിത്രമായ ന്യുമോണിയ പടരുന്നു
ഡബ്ലു.എച്ച്.ഒ- ശരിവെക്കുന്നു
2020 ജനുവരി
ചൈന- ഞങ്ങള്‍ പുതിയൊരു വൈറസിനെ കണ്ടെത്തി
അമേരിക്ക - അതിനെന്താ?
ചൈന- അത് അപകടകാരിയാണ്
അമേരിക്ക- അത് ഫഌ മാത്രം
ചൈന- മാസ്‌ക് ധരിക്കൂ
അമേരിക്ക- മാസ്‌ക് ധരിക്കില്ല
ചൈന- വീടുകളിലിരിക്കൂ
അമേരിക്ക- അത് മനുഷ്യാവകാശലംഘനം
ചൈന- താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കുന്നു
അമേരിക്ക- അത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാണ്
ചൈന- പത്ത് ദിവസം കൊണ്ട് നിര്‍മ്മിച്ചു
അമേരിക്ക- വെറും പൊങ്ങച്ചം!
ചൈന- ലോക്ഡൗണ്‍ വേണം
അമേരിക്ക- എന്തൊരു പ്രാകൃതം
ये à¤à¥€ पà¥�ें- കോവിഡ് നഷ്ടങ്ങള്‍ക്ക് ചൈനയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും; മുന്നറിയിപ്പുമായി ട്രംപ്
ഫെബ്രുവരി
ചൈന- ഞങ്ങളുടെ ആശുപത്രി സംവിധാനങ്ങള്‍ പൂര്‍ണ്ണ ശേഷിയിലെത്തി
അമേരിക്ക- എത്ര ദരിദ്രമാണ് ചൈന
ചൈന-വൈറസ് ഡോക്ടര്‍മാരെ കൊല്ലുന്നു
അമേരിക്ക- മൂന്നാംലോകത്തെ സാധാരണ കാര്യം
ചൈന- വൈറസ് വായുവിലൂടെ പകരുന്നു
അമേരിക്ക- ഏപ്രില്‍ ആകുമ്പോഴേക്കും കൊറോണ പോകും
ചൈന-എല്ലാവരും വീടുകളിലിരിക്കണം
അമേരിക്ക- മനുഷ്യാവകാശലംഘനം
മാര്‍ച്ച്
ചൈന- രോഗികള്‍ കുറയുന്നു
അമേരിക്ക- അസാധ്യം, ഇറ്റലിയെ നോക്കൂ
ചൈന- ഞങ്ങള്‍ മാസ്‌ക് ധരിച്ചിരുന്നു
അമേരിക്ക-നിങ്ങള്‍ നുണപറഞ്ഞു
ചൈന- ഞങ്ങള്‍ വിവരങ്ങള്‍ പരസ്യമാക്കിയിരുന്നു
അമേരിക്ക- നിങ്ങളെല്ലാം രഹസ്യമാക്കിവെച്ചു
ചൈന- നിങ്ങളുടെ ജനങ്ങളാണ് ഇപ്പോള്‍ മരിക്കുന്നത്
അമേരിക്ക- മുന്നറിയിപ്പ് നല്‍കിയില്ല
ചൈന- അപകടമാണെന്ന് പറഞ്ഞിരുന്നു
അമേരിക്ക- നുണ
ഏപ്രില്‍
ചൈന- വായുവിലൂടെ പകരുമെന്ന് പറഞ്ഞിരുന്നു
അമേരിക്ക- തെറ്റായവിവരങ്ങളാണ് നല്‍കിയത്, എന്തുകൊണ്ട് മുന്നറിയിപ്പ് തന്നില്ല?
ചൈന- അപകടകരമാണെന്ന് പറഞ്ഞിരുന്നു
അമേരിക്ക- വൈറസ് അപകരകാരിയല്ല. പക്ഷേ ദക്ഷക്കണക്കിന് ചൈനക്കാര്‍ മരിച്ചിട്ടുണ്ട്. അപ്പോഴും വൈറസ് അപകടകാരിയല്ല. ഞങ്ങളാണ് ശരി.
ചൈന- നിങ്ങളുടെ നാട്ടിലെ കാര്യങ്ങള്‍ കാണൂ
അമേരിക്ക- അത് ശരിയാണ്, നിങ്ങള്‍ നുണപറഞ്ഞു.ഞങ്ങള്‍ മൂന്ന് മാസം ഒന്നും ചെയ്തില്ല. ചൈനയോട് ലോകാരോഗ്യ സംഘടനക്ക് യോജിപ്പാണ്. അതുകൊണ്ട് അവര്‍ക്കുള്ള ഫണ്ട് റദ്ദാക്കുന്നു. ഞങ്ങളാണ് എപ്പോഴും ശരി.
ചൈന- നിങ്ങളുടെ സ്ഥിരതയെന്ന ഗുണമാണ് ഞങ്ങള്‍ക്കിഷ്ടം.
Adjust Story Font
16

