കോവിഡ് 19; 9/11, പേള്‍ ഹാര്‍ബര്‍ ആക്രമണങ്ങളേക്കാള്‍ മോശം സാഹചര്യം സൃഷ്ടിക്കും- ട്രംപ്
1941ല്‍ ഹവായിലെ യു.എസ് അധീനതയിലുള്ള പേൾഹാർബർ ജപ്പാൻ ആക്രമിച്ചതാണ് യു.എസിനെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പങ്കാളികളാക്കിയത്

കോവിഡ് 19 വൈറസ് ബാധ പേൾഹാർബർ, വേൾഡ്ട്രേഡ് സെന്‍റര്‍ ആക്രമണങ്ങളേക്കാൾ രൂക്ഷമായ സാഹചര്യമാവും അമേരിക്കയിൽ സൃഷ്ടിക്കുകയെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിൽ ചൈനക്കെതിരെ വീണ്ടും ട്രംപ് വിമർശനമുന്നയിച്ചു.
ഉറവിടത്തിൽ നിന്നു തന്നെ വൈറസിനെ നശിപ്പിച്ചിരുന്നെങ്കിൽ ഇത്രയും മോശം സാഹചര്യം ഉണ്ടാവില്ലായിരുന്നു. എന്നാൽ, തുടക്കത്തില്‍ത്തന്നെ വൈറസ് ബാധ തടയുന്നതിൽ ചൈന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
1941ല്‍ ഹവായിലെ യു.എസ് അധീനതയിലുള്ള പേൾഹാർബർ ജപ്പാൻ ആക്രമിച്ചതാണ് യു.എസിനെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പങ്കാളികളാക്കിയത്. 2001 സെപ്തംബർ 11 ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിൽ 3000 പേർ മരിച്ചിരുന്നു. ലോകത്ത് കോവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ചത് അമേരിക്കയിലാണ്. 12 ലക്ഷത്തിലധികം ആളുകളിലാണ് അമേരിക്കയില്‍ കേവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 75000 പേരാണ് മരണമടഞ്ഞത്.
Adjust Story Font
16

