കോവിഡില്‍ ആടിയുലഞ്ഞ് അമേരിക്ക; മാസ്ക് ഫാക്ടറിയില്‍ മാസ്കില്ലാതെ ട്രംപും
എന്‍ 95 മാസ്‌ക് നിര്‍മ്മിക്കുന്ന ലോകത്തിലെ പ്രധാന കമ്പനിയായ ഹണിവെല്‍ ഇന്റര്‍നാഷണലിന്റെ ഫാക്ടറിയാണ് ട്രംപ് സന്ദര്‍ശിച്ചത്

കോവിഡിന് തടയിടാനാവാതെ അമേരിക്ക വലയുമ്പോഴും എന്ത് സംഭവിച്ചാലും മാസ്ക് ധരിക്കില്ലെന്ന് നിലപാടില്‍ നിന്നും പിന്നോട്ടും പോകാതെ പ്രസിഡന്റ് ട്രംപ്. അരിസോണയിലുള്ള മാസ്ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിക്കുമ്പോഴും ട്രംപ് മുഖാവരണം ധരിച്ചില്ല. വൈറ്റ് ഹൌസിലെ' ക്വാറന്റൈന്‍ ജീവിതം' അവസാനിപ്പിച്ച് ചൊവ്വാഴ്ചയാണ് ട്രംപ് മാസ്ക് പ്ലാന്റ് സന്ദര്‍ശിക്കുന്നത്.
എന്‍ 95 മാസ്‌ക് നിര്‍മ്മിക്കുന്ന ലോകത്തിലെ പ്രധാന കമ്പനിയായ ഹണിവെല്‍ ഇന്റര്‍നാഷണലിന്റെ ഫാക്ടറിയാണ് ട്രംപ് സന്ദര്‍ശിച്ചത്. ട്രംപ് മാസ്‌ക് ധരിക്കാതിരുന്നതുകൊണ്ടാകണം ഒപ്പം അനുഗമിച്ചിരുന്ന ഉദ്യോഗസ്ഥരും ഹണിവെല്‍ ഇന്റര്‍നാഷണല്‍ സി.ഇ.ഒ മാര്‍ക്ക് മെഡോസും മാസ്‌ക് ധരിച്ചിരുന്നില്ല. അതേസമയം മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മറ്റെല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൌസ് പ്രതിനിധി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കയിലുള്ള എല്ലാവരും മാസ്ക് ധരിക്കണമെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ ഏപ്രില്‍ 3ന് നിര്‍ദ്ദേശിച്ചിരുന്നു. അവ പ്രായോഗികമല്ലെന്നും അതുകൊണ്ട് ഒരു ഫലവുമില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഇത് വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.
Adjust Story Font
16

