Quantcast

ക്വാറന്‍റൈന്‍ കാലം ഡിവോഴ്സിന് കാരണമാകുന്നോ?  ഇതാ ചൈനയില്‍ നിന്നുള്ള കണക്കുകള്‍

ക്വാറന്‍റൈന്‍ കാലം ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തുമെന്നും അതിലൂടെ ദാമ്പത്യ വേര്‍പിരിയലുകള്‍ക്ക് കാരണമാകുന്നുവെന്നുമാണ് ചൈനയില്‍ നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 May 2020 5:25 PM IST

ക്വാറന്‍റൈന്‍ കാലം ഡിവോഴ്സിന് കാരണമാകുന്നോ?  ഇതാ ചൈനയില്‍ നിന്നുള്ള കണക്കുകള്‍
X

കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ സാമൂഹിക അകലം പാലിക്കല്‍ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും ഇത് മറ്റൊരു സാമൂഹ്യ ആഘാതത്തിന് കാരണമാകുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ക്വാറന്‍റൈന്‍ കാലം ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തുമെന്നും അതിലൂടെ ദാമ്പത്യ വേര്‍പിരിയലുകള്‍ക്ക് കാരണമാകുന്നുവെന്നുമാണ് ചൈനയില്‍ നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ വീട്ടിൽ വളരെയധികം സമയം ഒരുമിച്ച് ചെലവഴിക്കുന്നതാണ് വിവാഹമോചന നിരക്കുകള്‍ ഗണ്യമായി ഉയരാന്‍ കാരണമെന്ന് ചൈനയിലെ വിവാഹ രജിസ്റ്റർ ഓഫീസുകളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നു.

ഇതിന് പ്രധാന കാരണമായ് ചൂണ്ടിക്കാണിക്കപ്പെടുന്നത് ദൈനംദിന ജീവിതക്രമങ്ങളില്‍ നിന്നുള്ള വ്യതിചലനം ആളുകളുടെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ട് എന്നതാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരായ ദമ്പതികളിലാണ് ഇത്തരം മാറ്റങ്ങള്‍ കൂടുതലായ് ഉണ്ടാകുന്നത്. ദിവസേന ജോലിക്ക് പോകുകയും സ്കൂളുകളില്‍ പോകുകയും മറ്റ് ജോലികളില്‍ ഒക്കെ മുഴുകുകയും ചെയ്തിരുന്നവര്‍ തുടര്‍ച്ചയായ് വീടുകളില്‍ കഴിയേണ്ടി വരുന്നു. സാധാരണയുള്ളതിനേക്കാൾ കൂടുതൽ സമയം പരസ്പരം ചെലവഴിക്കേണ്ടി വരുന്നു. ഇത്തരം വിരസതയാര്‍ന്ന സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഇത് മറ്റ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. നിസ്സാരമായ എന്തെങ്കിലും കാരണങ്ങളുടെ പേരില്‍ പരസ്പരം രൂക്ഷമായ വഴക്കുകളില്‍ ഏർപ്പെടുകയും അത് വിവാഹമോചനത്തിലെത്തി നില്‍ക്കുന്ന തരത്തില്‍ വളരുകയും ചെയ്യുന്നു.

സൈക്കോളജിസ്റ്റായ ജേഡ് ഫ്രാങ്ക്ലിന്‍ പറയുന്നു. ക്വാറന്‍റൈന്‍ സമയത്തിലെ വിരസത പലരിലും പ്രകോപനവും അസസ്ത്വതയും ഉണ്ടാക്കുന്നു. ദൈനംദിന ചര്യകള്‍ക്ക് വിപരീതമായ ക്വാറന്‍റൈന്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ദാമ്പത്യ ജീവീത്തിലേക്കും ബാധിക്കുന്നു. വിരസമായി സമയം ചെലവഴിക്കേണ്ടി വരുന്നതിലൂടെ ഉണ്ടാകുന്ന പ്രകോപനം പരസ്പരം ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് നയിക്കും

തെക്ക്-പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ വിവാ രജിസ്ട്രാര്‍ ആയ ലു ഷിജ് ഉൻ വിവാഹമോചന അഭ്യർത്ഥനകളുടെ വര്‍ധിച്ച നിരക്കിനെക്കുറിച്ച് പറയുന്നു. ‘ഫെബ്രുവരി 24 മുതൽ വിവാഹമോചനം നേടുന്നതിന് മുന്നൂറിലധികം ദമ്പതികളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനു മുമ്പില്ലാത്ത വിധം വിവാഹമോചന അഭ്യർത്ഥനകളുടെ വർദ്ധനവിന് കാരണമായത് പങ്കാളികൾ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിച്ചതാണെന്ന് കരുതാം, ചെറുപ്പക്കാാരായ ദമ്പതികള്‍ നിസ്സാരമായ എന്തെങ്കിലും കാരണത്തിന്‍റെ പേരില്‍ തർക്കത്തിൽ ഏർപ്പെടുകയും വിവാഹമോചനത്തിലേക്ക് തിരിയുകയും ചെയ്യുന്നു.’

വിവാഹമോചന അപേക്ഷകള്‍ വര്‍ധിക്കുന്ന സാഹചര്യം പരിഗണിച്ച് ഇത് കുറക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ചൈനയിലെ ഭരണകൂടം. വിവാഹമോചന അഭ്യര്‍ഥനക്കുള്ള ഫീസ് ഗണ്യമായ് കൂട്ടുകയും ദിവസവും പത്തില്‍ കൂടുതല്‍ അപേക്ഷകള്‍ പരിഗണിക്കാതെ ഇരിക്കാനുമാണ് അധികൃതരുടെ തീരുമാനം.

TAGS :

Next Story