Quantcast

അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ കോവിഡ് പരിശോധനഫലം നെഗറ്റീവ്

മാധ്യമ സെക്രട്ടറിക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് പെൻസിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്

MediaOne Logo

Web Desk

  • Published:

    11 May 2020 12:20 PM IST

അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ കോവിഡ് പരിശോധനഫലം നെഗറ്റീവ്
X

അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. മാധ്യമ സെക്രട്ടറിക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് പെൻസിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. പെൻസ് ഐസൊലേഷനിലാണെന്ന് വാർത്തകളുണ്ടായിരുന്നു. ഇക്കാര്യം നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. പെൻസ് വൈറ്റ് ഹൗസിലെ മെഡിക്കൽ സംഘത്തിന്റെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം ക്വാറന്റൈനിൽ അല്ലെന്നും വൈറ്റ് ഹൗസ് വക്താവ് ഡെവിൻ ഒ മല്ലേ അറിയിച്ചു.

പെൻസിനെ എല്ലാ ദിവസവും കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പെൻസിന്റെ വക്താവ് കാത്തി മില്ലർക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പെൻസിനും കോവിഡ് പരിശോധന നടത്തിയത്. പെൻസിന് പുറമെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കം നിരവധി പ്രമുഖർക്ക് ദിവസവും കോവിഡ് പരിശോധന നടത്തുന്നുണ്ട്. 79,500 പേർക്കാണ് ഇതോടകം അമേരിക്കയിൽ കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്.

TAGS :

Next Story