പുടിന്റെ വക്താവിന് കോവിഡ്, റഷ്യ കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്
52കാരനായ പെസ്‌കോവ് 2008 മുതല്‍ പുടിന്റെ വക്താവാണ്. നേരത്തെ റഷ്യന്‍ പ്രധാനമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു...

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിന് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സാണ് പെസ്‌കോവ് കോവിഡിനെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കെത്തുകയും ചെയ്തിട്ടുണ്ട്.
52കാരനായ പെസ്‌കോവ് 2008 മുതല്‍ പുടിന്റെ വക്താവാണ്. എന്നാല്‍ 2000 മുതല്‍ തന്നെ പുടിന്റെ അടുത്ത അനുയായികളിലൊരാളായി പെസ്‌കോവ് അറിയപ്പെട്ടിരുന്നു. കോവിഡിന്റെ ചെറിയ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയാനാണ് റഷ്യന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ പെസ്‌കോവ് ആശുപത്രിയിലാണ് കഴിയുന്നതെന്നത് അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
ये à¤à¥€ पà¥�ें- കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
ഏപ്രില്‍ 30നാണ് അവസാനമായി പെസ്‌കോവിനെ പൊതുപരിപാടിയില്‍ കണ്ടത്. അന്ന് വഌദിമിര്‍ പുടിന്‍ പങ്കെടുത്ത യോഗത്തിലായിരുന്നു പെസ്‌കോവിനേയും കണ്ടത്. എന്നാല്‍ ഇരുവരും ഒരേ മുറിയിലാണോ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. ഇതിന് മുമ്പ് തന്നെ കോവിഡിനെ തുടര്‍ന്ന് പുടിന്റെ യോഗങ്ങളെല്ലാം ടെലി കോണ്‍ഫറന്‍സ് വഴിയാക്കിയിരുന്നു.
റഷ്യയില്‍ കോവിഡ് വ്യാപന നിരക്ക് കുറയുകയാണെന്നും ലോക്ഡൗണ്‍ ഇളവുകളെക്കുറിച്ച് പരിഗണിക്കുന്നുണ്ടെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പെസ്‌കോവിന്് കോവിഡ് ബാധിച്ചതും റഷ്യ ആഗോള തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതായെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നത്. അവസാന 24 മണിക്കൂറിനിടെ 10,899 പുതിയ കോവിഡ് കേസുകളാണ് റഷ്യയില്‍ നിന്നും റിപോര്‍ട്ടു ചെയ്തിട്ടുള്ളത്. തുടര്‍ച്ചയായി പത്താം ദിവസമാണ് റഷ്യയില്‍ നിന്നും പതിനായിരത്തിലേറെ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.
24 മണിക്കൂറിനിടെ 107 പേര്‍ കൂടി മരിച്ചതോടെ റഷ്യയിലെ കോവിഡ് മരണം 2,116 ആയിട്ടുണ്ട്. അതേസമയം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,32,243 ആണ്. ബ്രിട്ടനേയും സ്‌പെയിനേയും മറികടന്നാണ് കോവിഡ് രോഗികളില്‍ റഷ്യ രണ്ടാമതെത്തിയത്. 58 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയതിനാലാണ് റഷ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലെന്നാണ് അധികൃതരുടെ വിശദീകരണം.
Adjust Story Font
16

