ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു
സ്കോട്ട്ലൻഡിലെ ഡർഹമിനു സമീപം ബിഷപ് ഓക്ക്ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജിപി ആയി പ്രവർത്തിച്ചുവരികയായിരുന്നു പൂര്‍ണിമ

കോവിഡ് ബാധിച്ച് മലയാളി ഡോക്ടർ ബ്രിട്ടനിൽ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോക്ടർ പൂർണിമ നായർ (56) ആണ് മരിച്ചത്.സ്കോട്ട്ലൻഡിലെ ഡർഹമിനു സമീപം ബിഷപ് ഓക്ക്ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജിപി ആയി പ്രവർത്തിച്ചുവരികയായിരുന്നു പൂര്‍ണിമ.
ഡൽഹി മലയാളായായ പൂർണിമ സ്റ്റോക്ടൺ ഓൺ ടീസിലെ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഭർത്താവ് ശ്ലോക് ബാലുപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജനാണ്. മകൻ വരുൺ. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും.
Next Story
Adjust Story Font
16

