Quantcast

ഇന്ത്യന്‍ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയന്‍ രാജകുമാരി നിര്യാതയായി

കാര്‍ഡിയാക് അനൂറിസത്തെ തുടര്‍ന്നായിരുന്നു 31കാരിയായ മരിയ ഗാലിറ്റ്‌സിന്റെ മരണം...

MediaOne Logo

  • Published:

    15 May 2020 11:50 AM IST

ഇന്ത്യന്‍ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയന്‍ രാജകുമാരി നിര്യാതയായി
X

ഇന്ത്യന്‍ വംശജനായ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍(31) നിര്യാതയായി. സഡന്‍ കാര്‍ഡിയാക് അനൂറിസത്തെ തുടര്‍ന്ന് മെയ് നാലിന് ഹൂസ്റ്റണിലാണിലായിരുന്നു അന്ത്യമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വംശജനായ ഷെഫ് റിഷി റൂപ്പ് സിങ്ങാണ് ഭര്‍ത്താവ്.

2017 ഏപ്രിലില്‍ റിഷിയെ വിവാഹം കഴിച്ച മരിയ ഹൂസ്റ്റണില്‍ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. മരിയ ഹ്യൂസ്റ്റണില്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്നു. റിഷി സിംഗ് എക്‌സിക്യൂട്ടീവ് ഷെഫാണ്.

മരിയഅന്ന രാജകുമാരിയുടേയും പിയോട്ടര്‍ ഗാലിറ്റ്‌സിന്‍ രാജകുമാരന്റേയും മകളായിട്ടാണ് 1988ല്‍ ലക്‌സംബര്‍ഗില്‍ ജനിച്ചത്. അഞ്ചാം വയസില്‍ മരിയയും കുടുംബവും റഷ്യയിലേക്ക് പോയിരുന്നു. ബിരുദ പഠനത്തിന് ശേഷമാണ് ബെല്‍ജിയത്തില്‍ ആര്‍ട്ട് ആന്റ് ഡിസൈനില്‍ ബിരുദാനന്തര പഠനത്തിന് എത്തുന്നത്. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിയ ഗാലിറ്റ്‌സിനുണ്ടായിരുന്നത്.

TAGS :

Next Story