കോവിഡ് പ്രതിരോധത്തിനായി എല്ലാ ദിവസവും മലേറിയക്കുള്ള മരുന്ന് കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ട്രംപ്
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി താന്‍ മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കാറുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി താന്‍ മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കാറുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡിന് ഈ മരുന്ന് അത്ര സുരക്ഷിതമല്ലെന്ന് അമേരിക്കയിലെ തന്നെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിരോധനടപടി എന്ന നിലക്ക് ഒന്നര ആഴ്ചയോളമായി താന്‍ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ട്രംപിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
ഞാന്‍ എല്ലാ ദിവസവും മരുന്ന് കഴിക്കാറുണ്ട്, നല്ലതെന്ന് എനിക്ക് തോന്നുന്നു, ഇതുമായി ബന്ധപ്പെട്ട് നല്ല അനുഭവങ്ങളും കേള്‍ക്കുന്നു എന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയത്. കോവിഡ് രോഗികളില്‍ ഈ മരുന്ന് അത്ര ഫലവത്തല്ലെന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഹൈഡ്രോക്‌സിക്ലോറോക്വിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാതലത്തിലാണ് ട്രംപിന്റെ പരാമര്‍ശം.
അമേരിക്കയില്‍ തന്നെ കോവിഡിനുള്ള പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് വിവിധ കമ്പനികള്‍. കോവിഡിന് വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മോഡേണയാണ് രംഗത്തെത്തിയത്. മാര്‍ച്ചില്‍ നടത്തിയ മരുന്ന് പരീക്ഷണം വിജയകരമായെന്ന് കമ്പനി അവകാശപ്പെടുന്നു. മരുന്ന് സ്വീകരിച്ചവരുടെ ശരീരത്തില്‍ കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടെന്നും ഇത് കോവിഡ് രോഗമുക്തരായവരുടെ ശരീരത്തില്‍ കണ്ടെത്തിയ ആന്റിബോഡിയുടെ അളവിനേക്കാള്‍ കൂടുതലാണെന്നുമാണ് പഠന ഫലം.
ये à¤à¥€ पà¥�ें- കോവിഡ് വാക്സിന്‍: ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ കമ്പനി
Adjust Story Font
16

