സമ്മാനങ്ങളുമായി മനുഷ്യരെ കളിക്കാന്‍ വിളിച്ച് ഡോള്‍ഫിനുകള്‍
കൂട്ടത്തില്‍ 29 കാരനായ മിസ്റ്റിക് എന്ന ഡോള്‍ഫിന്‍ ദിവസം പത്തോളം സമ്മാനങ്ങള്‍ കൊണ്ടുവരാറുണ്ട്...

ബോറടിച്ചിരിക്കുമ്പോള്‍ കളിക്കാന്‍ കൂട്ടുകിട്ടാനായി ചില്ലറ വിട്ടുവീഴ്ച്ചകളൊക്കെ ചെയ്യുന്നവരാണ് കുട്ടികള്‍. എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കിയോ താല്‍ക്കാലിക പരിഗണന നല്‍കിയോ ഒക്കെ അവര്‍ കളിക്കാന്‍ ആളെകൂട്ടാറുണ്ട്. അതേകുട്ടികളുടെ മനസാണ് മനുഷ്യരുമായി ഏറെ അടുപ്പമുള്ള ഡോള്‍ഫിനുകള്‍ക്ക്. മനുഷ്യസമ്പര്‍ക്കത്തില്‍ സ്ഥിരമായി ഉണ്ടായിരുന്ന ആസ്‌ട്രേലിയയിലെ ഒരുകൂട്ടം ഡോള്‍ഫിനുകളാണ് സമ്മാനങ്ങള്‍ നല്‍കി കളിക്കാന്‍ ആളെക്കൂട്ടാന്‍ ശ്രമിക്കുന്നത്.
ആസ്‌ട്രേലിയയിലെ ടിന്‍ കാന്‍ ബേ എന്ന കടല്‍ തീരത്ത് ബര്‍ണാക്കിള്‍സ് കഫേ എന്ന പേരിലൊരു കഫേയുണ്ട്. ഇവിടെ ഭക്ഷണവും പാനീയങ്ങളുമൊക്കെ ലഭിക്കും. രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെ തുറന്നിരുന്ന ഈ കഫേയിലെ പ്രധാന ആകര്‍ഷണം ഭക്ഷണത്തേക്കാള്‍ ഡോള്‍ഫിനുകളായിരുന്നു. കടലില്‍ നിന്നും കഫേയുടെ തീരത്തേക്ക് സന്ദര്‍ശകരായെത്തുന്ന ഡോള്‍ഫിനുകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അവസരമുണ്ട്. ഇതിന് കുറച്ച് ഡോളറുകള്‍ കൂടുതലായി കൊടുക്കണമെന്നുമാത്രം. ഡോള്‍ഫിനുകള്‍ക്കൊപ്പം സന്ദര്‍ശകര്‍ക്ക് കടലില്‍ കളിക്കാനും അവസരമുണ്ട്.
കോവിഡും ലോക്ഡൗണും വന്നതോടെ ബെര്‍ണാക്കിള്‍സ് കഫേയിലും നിയന്ത്രണങ്ങള്‍ വന്നു. സന്ദര്‍ശകര്‍ ഇല്ലാതായി. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കഫേയിലെ ജീവനക്കാര്‍ ഒരുകാര്യം ശ്രദ്ധിച്ചത്. അവര്‍ ഭക്ഷണം നല്‍കിയിരുന്ന ഡോള്‍ഫിന്‍ കൂട്ടത്തിലെ ഡോള്‍ഫിനുകള്‍ സ്ഥിരമായി അവിടേക്ക് വരുന്നുണ്ട്. വെറും കയ്യിലല്ല അവര്‍ വരുന്നത് കടലില്‍ നിന്നുമുള്ള ചിലസമ്മാനങ്ങള്‍ കൂര്‍ത്ത ചുണ്ടില്‍ വെച്ചാണ് ഇവയുടെ വരവ്.
ഇങ്ങനെ കടലില്‍ നിന്നും ഡോള്‍ഫിനുകള്‍ മനുഷ്യര്‍ക്ക് സമ്മാനിച്ച കുപ്പികളും പവിഴപ്പുറ്റുകളും ചിപ്പികളുടേയും മറ്റു ചിത്രം ബര്‍ണാക്കിള്‍സ് കഫേ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. മനുഷ്യരുമായുള്ള സമ്പര്‍ക്കം ഇഷ്ടപ്പെടുന്ന ഈ ഡോള്‍ഫിനുകള്‍ കളിക്കാനായി ക്ഷണിക്കുന്നതിനും ഭക്ഷണത്തിനുമായാണ് ഇങ്ങനെ വരുന്നതെന്നാണ് കരുതപ്പെടുന്നത്. കൂട്ടത്തില്‍ 29 കാരനായ മിസ്റ്റിക് എന്ന ഡോള്‍ഫിന്‍ ദിവസം പത്തോളം സമ്മാനങ്ങള്‍ കൊണ്ടുവരാറുണ്ടെന്നാണ് ബീച്ച് വളണ്ടിയര്‍മാരിലൊരാളായ ലിന്‍ പറയുന്നത്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ പകരം ഭക്ഷണം നല്‍കുന്ന രീതിയും റെസ്റ്റോറന്റിലുണ്ടായിരുന്നു.
Adjust Story Font
16

