വംശീയ വീഡിയോ; വോക്സ് വാഗണ്‍ പരസ്യം പിന്‍വലിച്ച് മാപ്പ് പറഞ്ഞു

വംശീയ വീഡിയോയില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം കനത്തതോടെ വോക്സ് വാഗണ്‍ പരസ്യം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. കാര്‍ ഭീമനായ വോക്സ് വാഗണ്‍ ഇന്‍സ്റ്റാഗ്രാമിലാണ് വംശീയമായ പരസ്യവീഡിയോ പോസ്റ്റ് ചെയ്തത്. റോഡരികിലെ റസ്റ്റോറന്‍റിന് മുന്നില്‍ വോക്സ് വാഗണ്‍ പാര്‍ക്ക് ചെയ്യാന്‍ വരുമ്പോള്‍ ഒരു വെളുത്ത കൈ സ്ക്രീനിലേക്ക് വരികയും അവിടെ നില്‍ക്കുന്ന കറുത്ത നിറമുള്ള മനുഷ്യനെ തട്ടി റസ്റ്റോറന്‍റിന് അകത്തേക്ക് തട്ടിതെറുപ്പിക്കുന്നതുമായിരുന്നു പരസ്യ വീഡിയോ.
ജര്‍മനിയില്‍ നിന്നുള്ള ഒരു പ്രമുഖ ടി.വി ചാനല്‍ പരസ്യത്തിനെതിരെ രംഗത്തുവരികയും വീഡിയോയിലെ വെളുത്ത കൈ കറുത്തവര്‍ക്ക് നേരെയുള്ള അധീശത്വമാണെന്നും റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയുടെ അവസാനം സ്ക്രീനില്‍ കാണിക്കുന്ന എഴുത്ത് ജര്‍മന്‍ ഭാഷയിലുള്ള വംശീയ ഭാഷയാണെന്നതും വിമര്‍ശനം കടുപ്പിച്ചു. ജര്‍മന്‍ ടി.വി റിപ്പോര്‍ട്ടിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരസ്യത്തിനെതിരെ പരക്കെ വിമര്‍ശനവും ഉയരുകയുണ്ടായി. വോക്സ് വാഗണെതിരെയും കാര്‍ നിര്‍മാതാക്കളുടെ ജര്‍മന്‍ നാസി ബന്ധത്തെയും വിമര്‍ശിച്ച് പിന്നീട് നിരവധി പേര്‍ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും രംഗത്തുവന്നു. വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് കമ്പനി അധികൃതര്‍ പിന്നീട് പരസ്യം പിന്‍വലിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തത്.
In der neuen #VW-Werbung wird rein zufällig ein schwarzer Mann von einer weißen Hand hin und her geschubst und anschließend in ein Haus mit der Überschrift „petit colon“ geschnipst. Die ersten eingegeben Buchstaben ergeben das N-Wort. Ich könnte kotzen. pic.twitter.com/XnqSM41IIQ
— Felix Edeha (@FelixEd93) May 19, 2020
'പൊതുജനങ്ങളില്‍ നിന്നുള്ള കടുത്ത വിമര്‍ശനം ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളും ഇതിലെല്ലാം ഞെട്ടിയിരിക്കുകയാണ്'; എന്നാണ് കമ്പനിയുടെ വില്‍പ്പന, മാര്‍ക്കറ്റിങ് ബോര്‍ഡ് മെമ്പറും ഡൈവേഴ്സിറ്റി മാനേജ്മെന്‍റ് തലവനും സംയുക്ത പ്രസ്താവനയില്‍ പ്രതികരിച്ചത്.
നാസി ഭരണക്കാലത്തെ കമ്പനിയുടെ ഉത്ഭവത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമുണ്ട്, അതില്‍ കുറ്റബോധവുമുണ്ട്. ഇത് കൊണ്ട് തന്നെ തങ്ങള്‍ എല്ലാ തരത്തിലുമുള്ള വിദ്വേഷവും അപഖ്യാതികളും പ്രചാരവേലയും വിവേചനവും എതിര്‍ക്കുന്നതായും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തില്‍ വോക്സ് വാഗണ്‍ കമ്പനി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
2015ല്‍ മലിനീകരണ തട്ടിപ്പുമായി ബന്ധപ്പെട്ട് വോക്സ് വാഗണ്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപിലെ മുദ്രാവാക്യം വോക്സ് വാഗണിന്‍റെ കമ്പനി പ്രോഫിറ്റ് സ്ട്രാറ്റജിക്ക് ഉപയോഗിച്ചതിന് ചീഫ് എക്സിക്യൂട്ടീവ് മാപ്പ് പറഞ്ഞിരുന്നു.
Adjust Story Font
16

