Quantcast

തല്‍സമയ അഭിമുഖത്തിനിടെ ഭൂമികുലുക്കം, ന്യൂസിലന്റ് പ്രധാനമന്ത്രി കുലുങ്ങിയില്ല

റിക്ചര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ കിവീസ് പാര്‍ലമെന്റ് കെട്ടിടം വരെ കുലുങ്ങിയെങ്കിലും ജസിന്റ അഭിമുഖം തുടര്‍ന്നു....

MediaOne Logo

  • Published:

    25 May 2020 9:58 AM GMT

തല്‍സമയ അഭിമുഖത്തിനിടെ ഭൂമികുലുക്കം, ന്യൂസിലന്റ് പ്രധാനമന്ത്രി കുലുങ്ങിയില്ല
X

ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്റ ആര്‍ഡേണിന്റെ തല്‍സമയ അഭിമുഖത്തിനിടെ ഭൂമികുലുക്കം. റിക്ചര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ കിവീസ് പാര്‍ലമെന്റ് കെട്ടിടം വരെ കുലുങ്ങിയെങ്കിലും ജസിന്റ ഒട്ടും കുലുങ്ങാതെ അഭിമുഖം തുടര്‍ന്നു.

തിങ്കളാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് ന്യൂസിലന്റിലെ ലെവിന്‍ മേഖലയില്‍ ഭൂമികുലുക്കമുണ്ടായത്. ഇതേസമയം ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു ജസിന്റ ആര്‍ഡേന്‍. കെട്ടിടം കുലുങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും വലിയ പരിഭ്രമമൊന്നും കൂടാതെ ഇവിടെ ഭൂമികുലുക്കമുണ്ടായെന്ന വിവരം അവതാരകരുമായി പങ്കുവെക്കുകയാണ് ജസിന്റ ചെയ്തത്.

അത്യാവശ്യം ഭൂമികുലുക്കത്തെയൊക്കെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കെട്ടിടത്തിലാണ് താനെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ജസിന്റ തന്റെ തലക്ക് മുകളിലോ മറ്റോ ആടുന്ന ബള്‍ബുകളോ മറ്റോ ഇല്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അപകട സാധ്യതകളില്ലെന്നും അഭിമുഖം തുടരാമെന്നുമായിരുന്നു ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ നിലപാട്.

TAGS :

Next Story