Quantcast

ലോക്ക്ഡൌണിന് വിട; ബ്രിട്ടനിലെ എല്ലാ ഷോപ്പുകളും ജൂണ്‍ 15 മുതല്‍ തുറക്കും

അധ്യാപക സംഘടനകളുടെ എതിര്‍പ്പ് വകവെക്കാതെ ജൂണ്‍ 1 മുതല്‍ സ്കൂളുകള്‍ തുറക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്

MediaOne Logo

  • Published:

    26 May 2020 10:23 AM IST

ലോക്ക്ഡൌണിന് വിട; ബ്രിട്ടനിലെ എല്ലാ ഷോപ്പുകളും ജൂണ്‍ 15 മുതല്‍ തുറക്കും
X

ബ്രിട്ടനിലെ എല്ലാ റീട്ടൈല്‍ ഷോപ്പുകളും ജൂണ്‍ 15 മുതല്‍ തുറക്കും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. എല്ലാ ഷോപ്പുകളും തുറക്കുന്നതോടെ ലോക്ക്ഡൌണ്‍ ഏകദേശം അവസാനിക്കുന്ന അവസ്ഥയിലെത്തും. ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ അടക്കം എല്ലാ അപ്രധാന ഷോപ്പുകളും ഈ ഗണത്തില്‍പ്പെടും.

അധ്യാപക സംഘടനകളുടെ എതിര്‍പ്പ് വകവെക്കാതെ ജൂണ്‍ 1 മുതല്‍ സ്കൂളുകള്‍ തുറക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. സ്കൂളുകള്‍, ഷോപ്പുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങള്‍ തുറക്കുന്നതോടെ ലോക്ക്ഡൌണ്‍ ഏകദേശം അവസാനിച്ച പ്രതീതിയാണ് ഉണ്ടാകുക. കുടുംബ സന്ദര്‍ശനങ്ങള്‍ക്കുള്ള വിലക്ക് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച മുതല്‍ എടുത്തു കളഞ്ഞിരുന്നു. കാര്‍ ഷോറൂമുകളും തെരുവ് കച്ചവടങ്ങളും ജൂണ്‍ 1 മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും.

ഇനി നിയന്ത്രണങ്ങള്‍ എടുത്തു കളയാന്‍ ബാക്കിയുള്ളത് സിനിമ, സ്പോര്‍ട്സ് ഇവന്‍റുകള്‍ തുടങ്ങിയ വിനോദ മേഖലകളില്‍ മാത്രമാണ്. 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥകള്‍ ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ബാധകമാണ്.

TAGS :

Next Story