'ചൈനയുടെ ഏറ്റവും മോശമായ സമ്മാനം' കൊറോണ വൈറസില്‍ ചൈനക്കെതിരെ വീണ്ടും ട്രംപ്
കോവിഡ് മഹാമാരിയില്‍ അമേരിക്കയില്‍ 1,00,000 മരണം സംഭവിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ്

കോവിഡിന്റെ പേരില്‍ ചൈനക്കെതിരെ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണ വൈറസ് ചൈനയില്‍ നിന്നുള്ള ഏറ്റവും മോശം സമ്മാനമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്. കോവിഡ് മഹാമാരിയില്‍ അമേരിക്കയില്‍ 1,00,000 മരണം സംഭവിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ്.
We have just reached a very sad milestone with the coronavirus pandemic deaths reaching 100,000. To all of the families & friends of those who have passed, I want to extend my heartfelt sympathy & love for everything that these great people stood for & represent. God be with you!
— Donald J. Trump (@realDonaldTrump) May 28, 2020
'കോവിഡ് മരണത്തില്‍ നമ്മള്‍ ഏറ്റവും വിഷമമുള്ള സംഖ്യകടന്നിരിക്കുന്നു. 1,00,000 പേര്‍ മരിച്ചിരിക്കുന്നു. മരിച്ച മുഴുവന്‍ ആളുകളുടെയും കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും എന്റെ സഹതാപവും സ്‌നേഹവും അറിയിക്കുന്നു. ദൈവം നിങ്ങളോടൊപ്പമുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്.
തൊട്ടുടനെയുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ട്വീറ്റിലൂടെയാണ് അദ്ദേഹം ചൈനയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
All over the World the CoronaVirus, a very bad “gift” from China, marches on. Not good!
— Donald J. Trump (@realDonaldTrump) May 28, 2020
എന്നാല്‍ മീഡിയയിലും ട്വിറ്ററിലും അദ്ദേഹത്തിന്റെ 'സഹതാപ ട്വീറ്റ്' വലിയ വിമര്‍ശനത്തിന് വിധേയമായിരുന്നു. കോവിഡ് മരണം ഒരു ലക്ഷം കടന്നപ്പോള്‍ ട്രംപിന്‍റെ തെറ്റുകളാണ് യു.എസ് മാധ്യമങ്ങളില്‍ കൂടുതലായി ഇടംപിടിച്ചത്.
Adjust Story Font
16

