ജോര്‍ജ്ജ് ഫ്‌ളോയിഡും ചൗവിനും ഒരേ ക്ലബിലെ ജീവനക്കാരായിരുന്നു
ജോര്‍ജ്ജ് ഫ്‌ളോയിഡും അദ്ദേഹത്തെ കഴുത്തില്‍ മുട്ടമര്‍ത്തി കൊന്ന പൊലീസുകാരനും ഒരേ ക്ലബിലെ സുരക്ഷാ ജീവനക്കാരായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

അമേരിക്കയില്‍ വംശീയഹത്യക്കിരയായി കൊല്ലപ്പെട്ട കറുത്തവര്‍ഗ്ഗക്കാരന്‍ ജോര്‍ജ്ജ് ഫ്‌ളോയിഡും അദ്ദേഹത്തിന്റെ കഴുത്തില്‍ മുട്ടു ഞെരിച്ച പൊലീസുകാരനും മാസങ്ങള്‍ക്ക് മുമ്പ് ഒരേ ക്ലബിലെ ജീവനക്കാരിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മിനിയപോളിസില്‍ മുമ്പ് ക്ലബ് നടത്തിയിരുന്ന സ്ത്രീയാണ് ജോര്‍ജജ് ഫ്‌ളോയിഡും ഡെറക് ചൗവിനും തന്റെ ജീവനക്കാരായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. മായ സാന്റാമരിയ എന്ന മുന്‍ ക്ലബ് ഉടമയാണ് കെ.എസ്.ടി.പി ടി.വിയോട് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഇവര്‍ 17 വര്‍ഷത്തോളം എല്‍ നുവേവോ റോഡിയോ ക്ലബ് എന്ന പേരില്‍ ഒരു ക്ലബ് നടത്തിയിരുന്നു. ഇവിടെ ചൗവിന്‍ ഏതാണ്ട് 17 വര്‍ഷക്കാലവും ഓഫ് ഡ്യൂട്ടി പൊലീസുകാരനായി സുരക്ഷാ ജീവനക്കാരനായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ചൗവിന്‍ ജോലിയെടുക്കുന്ന സമയത്ത് തന്നെ ക്ലബിലെ സുരക്ഷാ ജീവനക്കാരനായി ജോര്‍ജ് ഫ്‌ളോയിഡും ഉണ്ടായിരുന്നു. അതേസമയം ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവില്ലെന്നും സാന്റമരിയ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
വെളിപ്പെടുത്തല്‍ നടത്തിയ മായ സാന്റമരിയരണ്ട് ഡസനിലേറെ സുരക്ഷാ ജീവനക്കാര്‍ ക്ലബിലുണ്ടായിരുന്നു. രാത്രിയും പകലുമായിട്ടായിരുന്നു ജോലി. ഒരേ ഷിഫ്റ്റിലായാല്‍ പോലും അകത്തും പുറത്തുമായിട്ടായിരിക്കാം ഇവര്‍ ജോലി ചെയ്തതെന്നും സാന്റമരിയ പറയുന്നുണ്ട്. ക്ലബിലെ സുരക്ഷാ ജീവനക്കാരനായിരുന്നപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് പരിധിവിട്ട് പെരുമാറുന്ന സ്വഭാവക്കാരനായിരുന്നു ചൗവിനെന്നും ഇവര്‍ പറയുന്നു.
ആദ്യം ചൗവിനേയും ജോര്‍ജ്ജ് ഫ്‌ളോയിഡിനേയും ഇവര്‍ക്ക് ആദ്യം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഒരു സുഹൃത്ത് ചൗവിന്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ മുട്ടുവെച്ച് ഞെരിക്കുന്ന കുപ്രസിദ്ധമായ വീഡിയോ അയച്ച് കൊടുത്ത് നിങ്ങള്‍ക്കൊപ്പം ജോലിയെടുത്തയാളല്ലേ ഈ പൊലീസുകാരന്‍ എന്ന് ചോദിച്ചു. അപ്പോഴും അല്ലെന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും പിന്നീട് കൂടുതല്‍ വ്യക്തമായ ചിത്രം കണ്ടപ്പോഴാണ് ചൗവിനെ തിരിച്ചറിഞ്ഞതെന്നും സാന്റമരിയ പറയുന്നു.
തൊലിയുടെ നിറം കറുപ്പായാല്‍ മതി, നടുറോഡില്‍ കൊല്ലപ്പെടാന്‍ അതുമൊരു കാരണമാകും. പൊലീസുകാരനായതിനാലല്ല, വെളുത്ത...
Posted by MediaoneTV on Friday, May 29, 2020
ये à¤à¥€ पà¥�ें- വംശീയ കൊലപാതകം; പ്രതിഷേധം അലയടിച്ചു, അമേരിക്ക കത്തുന്നു
മിനിയപോളിസിലെ ഒരു കടയില്‍ കള്ള നോട്ട് നോട്ട് നല്‍കിയെന്ന സംശയത്തിലാണ് ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന 46കാരനായ അമേരിക്കന്‍ ആഫ്രിക്കന്‍ പൗരനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്ത ഫ്‌ളോയിഡിനെ നിലത്ത് കിടത്തി കാല്‍ മുട്ടുകൊണ്ട് കഴുത്തില്‍ അമര്‍ത്തി ഞെരിക്കുകയായിരുന്നു. ഇതിനിടെ തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ഫ്‌ളോയിഡ് പറഞ്ഞുവെങ്കിലും ചൗവിന്‍ ഇത് വകവെച്ചില്ല. പിന്നീട് സ്റ്റേഷനില്‍ വെച്ച് ഫ്‌ളോയിഡിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് വസ്തുത ലോകം അറിഞ്ഞത്.
Adjust Story Font
16

