Quantcast

''എന്നെ ഇഷ്ടമാണ് ഇന്ത്യക്കാര്‍ക്ക്, അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ ഇഷ്ടപ്പെടുന്നതിനേക്കാളേറെ ഇന്ത്യക്കാര്‍ എന്നെ സ്നേഹിക്കുന്നു'': ട്രംപ്

''ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന കാര്യം, ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. പക്ഷേ, അദ്ദേഹം നല്ല മൂഡിലായിരുന്നില്ല...''

MediaOne Logo

  • Published:

    29 May 2020 10:57 AM IST

എന്നെ ഇഷ്ടമാണ് ഇന്ത്യക്കാര്‍ക്ക്, അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ ഇഷ്ടപ്പെടുന്നതിനേക്കാളേറെ ഇന്ത്യക്കാര്‍ എന്നെ സ്നേഹിക്കുന്നു:  ട്രംപ്
X

ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിർത്തിത്തർക്കത്തിൽ മധ്യസ്ഥനാകാമെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പ്രശ്നത്തില്‍ താന്‍ ഇടനിലക്കാരനാകാമെന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചെന്നും ട്രംപ് പറഞ്ഞു. പക്ഷേ, മോദി നല്ല മൂഡിലല്ലെന്നും ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷമാണ് അതിന് കാരണമെന്നും ട്രംപ് കൂട്ടിചേര്‍ത്തു

വൈറ്റ് ഹൌസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘര്‍ഷം നടക്കുന്നുണ്ടെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'എന്നെ ഇഷ്ടമാണ് ഇന്ത്യക്കാർക്ക്. ഈ രാജ്യത്തെ മാധ്യമപ്രവർത്തകർ എന്നെ ഇഷ്ടപ്പെടുന്നതിനേക്കാള്‍ ഇന്ത്യക്കാർ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് മോദിയെ ഇഷ്ടമാണ്. എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയ ഇഷ്ടമാണ്. നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ സ്നേഹമുണ്ട്. അദ്ദേഹം മഹാനായ മനുഷ്യനാണ്'..- എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ये भी पà¥�ें- ഇന്ത്യ- ചൈന സംഘര്‍ഷം: ചര്‍ച്ചക്കും മധ്യസ്ഥതയ്ക്കും തയ്യാറാണെന്ന് ട്രംപ്

ഇന്ത്യയും ചൈനയും തമ്മിൽ ഉള്ള അതിർത്തി തർക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'ഇന്ത്യയും ചൈനയും തമ്മിൽ, വലിയൊരു ഭിന്നതയുണ്ട്. 1.4 ബില്യൺ ജനസംഖ്യ വീതമുണ്ട് രണ്ട് രാജ്യങ്ങളിലും. രണ്ട് രാജ്യങ്ങൾക്കും ശക്തമായ സൈന്യവുമുണ്ട്. ഇന്ത്യയ്ക്ക് അതൃപ്തിയുണ്ട്, ചൈനയ്ക്കും അതൃപ്തിയുണ്ട്' - എന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രതികരണം.

'ഒരു കാര്യം ഞാൻ പറയാം. ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. അദ്ദേഹം നല്ല മൂഡിലായിരുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകിച്ചും' - ട്രംപ് പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി ഭിന്നതയിൽ മധ്യസ്ഥനാകാമെന്ന് നേരത്തേയും ട്രംപ് അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചിരുന്നത്. ട്രംപിന്‍റെ ട്വീറ്റിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചു.

ये भी पà¥�ें- 10,000 ചൈനീസ് സൈനികർ ഇന്ത്യൻ മണ്ണിലെന്ന് റിപ്പോർട്ട്; സർക്കാർ ജനങ്ങളോട് സത്യം പറയണമെന്ന് കോൺഗ്രസ്

അതിർത്തിത്തർക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്നായിരുന്നു ട്രംപിന്‍റെ വാഗ്ദാനത്തോട് ഇന്ത്യയുടെ പ്രതികരണം. വിദേശമന്ത്രാലയവക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കൻ ലഡാക്കിലെ നിയന്ത്രണാതിർത്തിയിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. ഇവിടെ ചൈനയുടെ 10,000 ലധികം പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയും അത്ര തന്നെ സേനയെ വിന്യസിച്ചിട്ടുണ്ട്.

TAGS :

Next Story