ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം: ഒരു പോലീസുകാരനെതിരെ കൊലക്കുറ്റം ചുമത്തി കസ്റ്റഡിലെടുത്തു
മൂന്നുദിവസങ്ങളായി നടന്നുവന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മരണത്തിനുത്തരവാദിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തത്.

അമേരിക്കയില്‍ ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ ഒരു പോലീസുകാരനെതിരെ കൊലക്കുറ്റം ചുമത്തി കസ്റ്റഡിലെടുത്തു. ഡെറിക്ക് ചൊവിന്‍ എന്ന പൊലീസുകാരനെതിരെയാണ് കേസെടുത്തത്. ഫ്ലോയിഡിന്‍റെ മരണത്തിനുത്തരവാദികളായ ചൊവിന്‍ ഉള്‍പ്പടെയുള്ള 4 പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
ये à¤à¥€ पà¥�ें- ജോര്‍ജ്ജ് ഫ്‌ളോയിഡും ചൗവിനും ഒരേ ക്ലബിലെ ജീവനക്കാരായിരുന്നു
സമീപത്തുള്ള കടയിൽ നിന്ന് ഒരാൾ കള്ളനോട്ട് നൽകി സാധനം വാങ്ങിയെന്ന പരാതിയിൽ ആളുമാറിയാണ് പൊലീസ് ഫ്ലോയ്‌ഡിനെ കസ്റ്റഡിയിൽ എടുത്തത്. എതിര്‍ത്തപ്പോൾ പൊലീസ് ഫ്ലോയ്ഡിനെ ആക്രമിക്കുകയും നിലത്ത് വീഴ്ത്തി കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. സമീപത്തുണ്ടായവര്‍ ഈ ക്രൂരതയെ ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

മൂന്നുദിവസങ്ങളായി നടന്നുവന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മരണത്തിനുത്തരവാദിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഇതിനിടെ പ്രസിഡന്‍റ് ട്രംപ് പ്രതിഷേധക്കാര്‍ക്കെതിരെ പ്രകോപനപരമായി ട്വീറ്റ് ചെയ്‌തതും വിവാദമായി.
ये à¤à¥€ पà¥�ें- വംശീയ കൊലപാതകം; പ്രതിഷേധം അലയടിച്ചു, അമേരിക്ക കത്തുന്നു

തനിക്ക് ശ്വാസം മുട്ടുന്നുവെന്നും മരിച്ചുപോകുമെന്നും ഫ്ലോയ്ഡ് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അമേരിക്കയില്‍ പ്രതിഷേധം പൊട്ടപ്പുറപ്പെട്ടത്. മിനിയാപൊളിസിലെ പൊലീസ് സ്‌റ്റേഷൻ ജനക്കൂട്ടം കത്തിച്ചു. പ്രതിഷേധം ശക്തമായതിനാല്‍ ചിലയിടങ്ങളിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മിനിയാപൊളിസിൽ ലൈറ്റ് റെയിൽ സർവീസും ബസ് സർവീസും നിർത്തിവച്ചു. സ്ഥലത്ത് വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഞായര്‍ രാവിലെ വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
Adjust Story Font
16

