മരണത്തില്‍ നിന്നും രക്ഷപ്പെട്ട ശേഷം 104ാം പിറന്നാളാഘോഷം, മധുരം കൂടുമതിന്...
തന്‍റെ ഐസൊലേഷന്‍ കാലയളവ് പൂര്‍ത്തിയായതിന്‍റെ പിറ്റേ ദിവസമാണ് ഈ മുത്തശ്ശി 104ാം പിറന്നാളാഘോഷിച്ചത്

ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ് ദിനംപ്രതി വിവിധ കോണുകളില്‍ നിന്നായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ഇതിനിടയില്‍ വ്യത്യസ്തമായൊരു കോവിഡ് പിറന്നാളാഘോഷം ശ്രദ്ധേയമാകുകയാണ്.
104 വയസുള്ള കാത് ലീന്‍ പെറി എന്ന മുത്തശ്ശിയാണ് പിറന്നാളുകാരി. കോവിഡ് കാലത്ത് പല പിറന്നാളുകളും കടന്നുപോകുന്നുണ്ട് അതിനിടയില്‍ ഇത് മാത്രം വ്യത്യസ്തമാകുന്നത് എങ്ങനെയെന്നല്ലെ ? തന്‍റെ ഐസൊലേഷന്‍ കാലയളവ് പൂര്‍ത്തിയായതിന്‍റെ പിറ്റേ ദിവസമാണ് ഈ മുത്തശ്ശി 104ആം പിറന്നാളാഘോഷിച്ചത്. സാമൂഹിക അകലം പാലിച്ച് കാതലീന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷം ബാനറുകളും പൂക്കളും പാട്ടുകളുമൊക്കെക്കൊണ്ട് വര്‍ണാഭമായിരുന്നു.
81 കാരനായ മൂത്ത മകനും ഭാര്യയും പരിപാടിയില്‍ പങ്കെടുത്തു. കാത് ലീന്‍ വീടിനുള്ളിലും മകനും മരുമകളും വീടിന് പുറത്തും നിന്നായിരുന്നു സന്തോഷം പങ്കുവെച്ചത്. തന്‍റെ ജീവിതത്തില്‍ ഉണ്ടായ മനോഹരമായ ദിവസങ്ങളിലൊന്നാണ് ഇതെന്നും തന്‍റെ അമ്മ ഇന്ന് അതീവസുന്ദരിയായിരിക്കുന്നുവെന്നും മകന്‍ മോറിസ് പെറി പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് പെറിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ മൂലം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല പകരം ഷെപ്ഷെഡിലെ ഒരു കെയര്‍ ഹോമിലായിരുന്നു ചികില്‍സയും പരിചരണവും. രണ്ടാഴ്ചക്കാലം വളരെ വലിയൊരു കാലയളവായി തോന്നിയെന്നും പുറത്ത് വന്ന ദിവസം വളരെയധികം സന്തോഷം തോന്നിയെന്നും പെറ്റി പറഞ്ഞു.
Adjust Story Font
16

