വൈറ്റ് ഹൗസിന് മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധം, ഭൂഗര്‍ഭ അറയില്‍ ഒളിച്ച് ട്രംപ്
തികച്ചും അപ്രതീക്ഷിതമായാണ് വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം നടന്നത്. ഇത് പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തെ ഞെട്ടിച്ചുവെന്നും തുടര്‍ന്ന് ഭൂഗര്‍ഭ അറയിലേക്ക് പ്രസിഡന്റിനെ...

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നിലുണ്ടായ അപ്രതീക്ഷിത പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപിനെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച നടന്ന വൈറ്റ് ഹൗസിന് മുന്നിലെ പ്രതിഷേധത്തെ തുടര്‍ന്നാണ് ട്രംപിനെ ഭൂഗര്‍ഭ അറയിലേക്ക് സുരക്ഷ കണക്കിലെടുത്ത് മാറ്റിയത്. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
പ്രതിഷേധം നിയന്ത്രണ വിധേയമാകുന്നതുവരെ ഏതാണ്ട് ഒരു മണിക്കൂറോളം ട്രംപിന് ഭൂഗര്‍ഭ അറയില്‍ കഴിയേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തികച്ചും അപ്രതീക്ഷിതമായാണ് വെള്ളിയാഴ്ച്ച വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം നടന്നത്. ഇത് പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തെ ഞെട്ടിച്ചുവെന്നും തുടര്‍ന്ന് ഭൂഗര്‍ഭ അറയിലേക്ക് പ്രസിഡന്റിനെ മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ട്രംപിന്റെ ജീവിത പങ്കാളി മെലാനിയ ട്രംപിനേയും ബാരണ്‍ ട്രംപിനേയും ബങ്കറിലേക്ക് മാറ്റിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.
ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധം അമരിക്കയില്‍ വ്യാപിക്കുകയാണ്. ജോര്‍ജ് ഫ്‌ളോയിഡിന് നീതിവേണമെന്ന മുദ്രാവാക്യം ലോകവ്യാപകമായി ഉയരുന്നുമുണ്ട്.
വാഷിംങ്ടണ്‍ ഡി.സി അടക്കമുള്ള നാല്‍പതോളം അമേരിക്കന്‍ നഗരങ്ങളില്‍ പ്രക്ഷോഭകരെ നേരിടാനായി കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. 15 സംസ്ഥാനങ്ങളില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചിരിക്കുകയാണ്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് മെയ് 25 മുതല്‍ അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
Adjust Story Font
16

