''ക്രിയാത്മകമായി സംസാരിക്കാനറിയില്ലെങ്കില്‍, മിണ്ടാതിരിക്കണം:'' ട്രംപിനോട് ഹൂസ്റ്റണിലെ പൊലീസ് മേധാവി
ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെത്തുടർന്ന് അമേരിക്കയില്‍ ശക്തമാകുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനൊരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി. സിഎന്‍എന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് കടുത്ത ഭാഷയില്‍ ട്രംപിനെതിരായി വിമര്‍ശനമുയര്‍ത്തിയത്. അമേരിക്കയിലെ കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിന് ശേഷം അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലാണ് ഹൂസ്റ്റണിലെ പൊലീസ് ചീഫായ ആര്‍ട് അക്വെടേ പരസ്യമായി ട്രംപിനെ വിമര്‍ശിച്ചത്.
ഇന്നലെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കായി വിളിച്ച യോഗത്തിനിടെ, ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍മാരോടായി ട്രംപ് പറഞ്ഞിരുന്നു.

''നിങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ സമയം വെറുതെ കളയുകയാണെന്നാ''യിരുന്നു ട്രംപിന്‍റെ പരാമര്‍ശം. ഇതിനുള്ള മറുപടിയായിട്ടാണ് ഹൂസ്റ്റണിലെ പൊലീസ് ചീഫ് ആര്‍ട് അക്വെടേ രംഗത്തുവന്നിരിക്കുന്നത്. ട്രംപിനോട് മിണ്ടാതിരിക്കാനാണ് ആര്‍ട് അക്വെടേ ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്യമായി പറഞ്ഞത്.
''രാജ്യത്തെ പൊലീസ് മേധാവി എന്ന അര്‍ത്ഥത്തില്‍ അമേരിക്കയുടെ പ്രസിഡന്‍റിനോട് എനിക്ക് ഒന്ന് പറയാനുള്ളൂ, നിങ്ങള്‍ക്ക് ക്രിയാതമകമായി സംസാരിക്കാനറിയില്ലെങ്കില്‍, ദയവു ചെയ്ത് വാ തുറക്കാതിരിക്കൂ'' -എന്നായിരുന്നു അക്വെടേക്ക് പരസ്യമായി ട്രംപിന് നല്‍കാനുണ്ടായിരുന്ന ഉപദേശം. ''ഇത് ആധിപത്യം സ്ഥാപിക്കുന്നതിനെ കുറിച്ചല്ല, ഹൃദയവും മനസ്സും ജയിക്കുന്നതിനെ കുറിച്ചാണെ''ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''രാജ്യത്തെ യുവാക്കളുടെ ജീവന്‍ അപകടത്തിലാക്കരുതെ''ന്നും അദ്ദേഹം ട്രംപിനോട് ആവശ്യപ്പെട്ടു.
Houston Police Chief @ArtAcevedo: “Let me just say this to the President of the United States, on behalf of the police chiefs of this country: please, if you don’t have something constructive to say, keep your mouth shut.” pic.twitter.com/z5AJpOO0RO
— Christiane Amanpour (@camanpour) June 1, 2020
ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെത്തുടർന്ന് അമേരിക്കയില്‍ ശക്തമാകുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനൊരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവർത്തനമാണെന്നും പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്നും ട്രംപ് പറഞ്ഞു. കനത്ത സുരക്ഷയില്‍ പുറത്തിറങ്ങി നടന്ന ട്രംപ് താന്‍ ഒളിച്ചിരിക്കുകയല്ലെന്നും തെളിയിച്ചു.
ये à¤à¥€ पà¥�ें- ''എനിക്ക് ശ്വാസം വിടാന്‍ പറ്റുന്നില്ല'': കറുത്തവര്‍ഗക്കാരനെ നടുറോഡിലിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തി അമേരിക്കന്‍ പോലീസ്
മെയ് 25 നാണ് ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെടുന്നത്. ഫ്ലോയിഡിന്‍റ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തീ, ഒരാഴ്ച പിന്നിടുമ്പോഴും അണഞ്ഞിട്ടില്ല. യുഎസിലെ 140 നഗരങ്ങളിലാണ് വൻ പ്രതിഷേധവും സംഘർഷങ്ങളും നടക്കുന്നത്. വൈറ്റ് ഹൌസിനടുത്ത് വരെയെത്തിയ പ്രക്ഷോഭക്കാര്‍ അര്‍ധരാത്രിയിലും മുദ്രാവാക്യങ്ങള്‍ മുഴക്കി. ഗേറ്റിനുപുറത്ത് വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ഈ സാഹചര്യത്തില്‍ സുരക്ഷക്കായി ട്രംപ് വൈറ്റ് ഹൌസിനുള്ളിലെ പ്രത്യേക അറയിലേക്ക് മാറി എന്ന വാര്‍ത്തകള്‍ പുറത്തുവന്നു.
ये à¤à¥€ पà¥�ें- വൈറ്റ് ഹൗസിന് മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധം, ഭൂഗര്‍ഭ അറയില്‍ ഒളിച്ച് ട്രംപ്
അതിനു പിന്നാലെയാണ് പ്രക്ഷോഭ വിഷയത്തില്‍ പരസ്യ പ്രതികരണവുമായി ട്രംപ് ഇന്നു രംഗത്തുവന്നത്. അക്രമത്തെ ഒരിക്കലും അനുവദിക്കില്ലെന്നും സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും ട്രംപ് പറഞ്ഞു. സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു. താന്‍ എവിടെയും ഒളിച്ചിട്ടില്ലെന്ന് തെളിയിക്കാനായി ട്രംപ് കനത്ത സുരക്ഷയുടെ നടുവിലൂടെ ഇന്നലെ കലാപകാരികള്‍ തീയിട്ട സെന്‍റ് ജോണ്‍സ് ദേവാലയത്തിലേക്ക് നടന്നുപോയി. ബൈബിളുമായി പള്ളിക്കുമുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ...
എന്നാല്‍ അക്രമത്തെ അടിച്ചമര്‍ത്തുന്ന ട്രംപ് തന്‍റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന ട്രംപിനെതിരെ സെന്‍റ് ജോണ്‍സ് ദേവാലയത്തിന്റെ ബിഷപ് തന്നെ രംഗത്തുവന്നു. ആഭ്യന്തര കാര്യങ്ങള്‍ക്കായി പട്ടാളത്തെ ഉപയോഗിക്കുന്ന ട്രംപിനെതിരെ സംസ്ഥാന ഗവര്‍ണര്‍മാരും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ये à¤à¥€ पà¥�ें- ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം: ഒരു പോലീസുകാരനെതിരെ കൊലക്കുറ്റം ചുമത്തി കസ്റ്റഡിലെടുത്തു
Adjust Story Font
16

