അടുത്ത ആഴ്ച്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ന്യൂസിലന്റ്
തുടര്‍ച്ചയായി 11 ദിവസം കോവിഡ് രോഗികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ന്യൂസിലന്റിന്റെ പുതിയ നീക്കം.

കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള സമ്പര്‍ക്ക നിയന്ത്രണങ്ങള്‍ അടക്കം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനെക്കുറിച്ച് ദിവസങ്ങള്‍ക്കകം തീരുമാനമെടുക്കുമെന്ന് ന്യൂസിലന്റ്. അടുത്ത ആഴ്ച്ച മുതല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്നാണ് സൂചന. തുടര്‍ച്ചയായി 11 ദിവസം കോവിഡ് രോഗികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ന്യൂസിലന്റിന്റെ പുതിയ നീക്കം.
കോവിഡിനെതിരെ തുടക്കം മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ന്യൂസിലന്റിന്റെ തീരുമാനം ഫലം കണ്ടുവെന്നാണ് പ്രധാനമന്ത്രി ജസിന്റ ആര്‍ഡേണ്‍ പറഞ്ഞത്. കോവിഡ് 19നെ പൊരുതി തോല്‍പിക്കുന്ന ആദ്യ ലോകരാജ്യങ്ങളിലൊന്നായി ന്യൂസിലന്റ് മാറുമെന്ന പ്രതീക്ഷയും ജസിന്റ പ്രകടിപ്പിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് ജൂണ്‍ 22ന് പാര്‍ലമെന്റ് തീരുമാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതിപ്പോള്‍ ജൂണ്‍ എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ये à¤à¥€ पà¥�ें- ന്യൂസിലന്റിലെ അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു
അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലന്റില്‍ ഇതുവരെ 1,504 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇന്നുവരെ 22 പേര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്. ഇവിടെ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത് ഫെബ്രുവരിയിലായിരുന്നു. എന്നാല്‍, പിന്നീട് കോവിഡ് വ്യാപനം ഫലപ്രദമായി തടയാന്‍ ന്യൂസിലന്റിനായെന്നാണ് ഇപ്പോഴത്തെ സ്ഥിതി തെളിയിക്കുന്നത്.
ഏപ്രിലിലാണ് ന്യൂസിലന്റിലെ ആശുപത്രികളിലെ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലായത്. അപ്പോഴും പരമാവധി 20 പേര്‍ മാത്രമേ ഒരേ സമയം ചികിത്സ തേടിയിരുന്നുള്ളൂവെന്നാണ് ന്യൂസിലന്റ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തില്‍ പരമാവധി അഞ്ച് പേരെയാണ് ഒരേസമയം കോവിഡ് മൂലം പാര്‍പിക്കേണ്ടി വന്നത്. ഇതും ഏപ്രിലിലായിരുന്നു. മെയ് മാസത്തില്‍ ഇതുവരെ ഒരു കോവിഡ് രോഗിയെ പോലും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നില്ലെന്നതും ന്യൂസിലന്റ് എന്ന പസഫിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്.
മാര്‍ച്ച് മുതല്‍ ലോകരാജ്യങ്ങളിലെ തന്നെ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ കോവിഡിനെതിരെ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്. ഈ നടപടികളുടെ ഭാഗമായാണ് ന്യൂസിലന്റിന് കോവിഡിന്റെ പകര്‍ച്ചയും രണ്ടാം വരവും ഫലപ്രദമായി തടയാനായതെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ ജനസംഖ്യയും അവര്‍ക്ക് അനുകൂല ഘടകമായി.
Adjust Story Font
16

