ബ്രസീലിലും അമേരിക്കയിലും രോഗവ്യാപനം ഉയരുന്നു; ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണം പുനരാരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന
ബ്രസീലില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 20000ത്തിലധികം കേസുകള്‍

ബ്രസീലിലും അമേരിക്കയിലും രോഗവ്യാപനം ഉയരുന്നു. ബ്രസീലില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 20000ത്തിലധികം കേസുകള്‍. ഇതോടെ പ്രതിദിന കേസുകളില്‍ ബ്രസീല്‍ അമേരിക്കയെ മറികടന്നു റഷ്യയിലും സ്ഥിതി ഗുരുതരം. വൈറസിനെതിരായി ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണം പുനരാരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന.
213 രാജ്യങ്ങളിലായി കോവിഡ് ബാധിതരുടെ ആകെ എണ്ണം 6531634 ആയി. ഇതുവരെ 385390 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം ബാധിച്ചതില്‍ ഏകദേശം പകുതിയോളം പേര്‍ക്ക് രോഗമുക്തി നേടാനായി. 3110620 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. അമേരിക്കയില്‍ വൈറസ് വ്യാപനം ഗുരുതരമായി തന്നെ തുടരുന്നു. ഇതുവരെ 1898704 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 109001 പേര്‍ മരണത്തിന് കീഴടങ്ങി. 652021 പേര്‍ രോഗമുക്തരായി. ഇതിനിടെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുകളുമുണ്ടാകുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് പിന്നീട് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. ബ്രസീലില്‍ വളരെ വേഗത്തിലാണ് രോഗം വ്യാപിക്കുന്നത്. നിലവില്‍ രാജ്യത്ത് 577413 പേര്‍ക്ക് രോഗം ബാധിക്കുകയും 31417 പേര്‍ മരിക്കുകയും ചെയ്തു.
ഇതിനിടെ വൈറസിനെതിരായി ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണം പുനരാരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ മാസമാണ് രോഗികളുടെ ആരോഗ്യപരമായ ആശങ്കകളെ തുടര്‍ന്ന് താല്‍ക്കാലികമായി മരുന്നിന്‍റെ ഉപയോഗം നിര്‍ത്തി വെച്ചത്. ഇറ്റലിയില്‍ രോഗവ്യാപന തോത് കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ യാത്രാ വിലക്ക് നീക്കം ചെയ്തു. സ്പെയിനില്‍ കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജൂണ്‍ 21 വരെ നീട്ടി. ആറാം തവണയാണ് രാജ്യത്ത് കര്‍ഫ്യൂ നീട്ടുന്നത്.
Adjust Story Font
16

