ഫ്ലോയിഡിന് നീതി തേടിയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ട്രംപിന്‍റെ മകള്‍ ടിഫാനി
"ഒറ്റയ്ക്ക് നമുക്ക് വളരെ കുറച്ചുമാത്രമേ നേടിയെടുക്കാന്‍ പറ്റൂ, ഒരുമിച്ചാണെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാം" - ടിഫാനി

വര്‍ണവെറിക്ക് ഇരയായി കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയിഡിന് നീതി തേടിയുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മകള്‍ ടിഫാനി ട്രംപ്. ടിഫാനി ട്വിറ്ററിലും ഇന്‍സ്റ്റയിലുമാണ് പിന്തുണ അറിയിച്ചത്.
”Alone we can achieve so little; together we can achieve so much.”- Helen Keller #blackoutTuesday #justiceforgeorgefloyd https://t.co/vmVCkM4fQ9
— Tiffany Ariana Trump (@TiffanyATrump) June 2, 2020
"ഒറ്റയ്ക്ക് നമുക്ക് വളരെ കുറച്ചുമാത്രമേ നേടിയെടുക്കാന്‍ പറ്റൂ, ഒരുമിച്ചാണെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാം" എന്ന ഹെലന്‍ കെല്ലറിന്റെ വാചകത്തിനൊപ്പം ബ്ലാക്ക്ഔട്ട് ട്യൂസ്ഡെ, ജസ്റ്റിസ് ഫോര്‍ ജോര്‍ജ് ഫ്ലോയിഡ് എന്നീ ഹാഷ് ടാഗുകളോടെയാണ് (#blackoutTuesday, #justiceforgeorgefloyd) ബ്ലാക്ക് സ്ക്രീന്‍ പോസ്റ്റ് ചെയ്തത്.
ये à¤à¥€ पà¥�ें- ''നീതി വേണം, മകളുടെ വളര്‍ച്ച കാണാനാകാതെയാണ് ജോര്‍ജ് വിട പറഞ്ഞത്.. കൂടുതലൊന്നും പറയാനില്ല''
വാഷിങ്ണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായതിന് പിന്നാലെയാണ് ടിഫാനിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ടിഫാനിയുടെ അമ്മയും ട്രംപിന്‍റെ മുന്‍ ഭാര്യയുമായ മാര്‍ല മെപ്പിള്‍സും പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ട്രംപിനെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി കമന്‍റുകള്‍ പോസ്റ്റിന് താഴെയുണ്ട്.
ഒരേസമയം തെരുവുകളിലും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം പുകയുകയാണ്. അമേരിക്കയിലെ വര്‍ണ വെറിയിലേക്കും പൊലീസ് ക്രൂരതയിലേക്കും വെളിച്ചം വീശാനാണ് കറുത്ത സ്ക്രീന്‍ ഷെയര്‍ ചെയ്തുകൊണ്ടുള്ള #blackoutTuesday ഹാഷ് ടാഗ് ക്യാമ്പെയിന്‍. തെരുവുകളിലെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പൊലീസിനെ വിന്യസിക്കുകയും ചെയ്തു.
ये à¤à¥€ पà¥�ें- ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ച് പള്ളിക്ക് മുന്നില്‍ ട്രംപ് നടത്തിയത് പരിഹാസ്യ നാടകമെന്ന് ബിഷപ്പ്
മെയ് 25നാണ് ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിനിയപൊളിസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം നടുറോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ച് മിനിറ്റോളം പൊലീസ് കഴുത്തില്‍ അമര്‍ത്തി പിടിച്ചതോടെ ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. സംഭവം തെരുവില്‍ കണ്ട ഒരാള്‍ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ആളിപ്പടര്‍ന്നത്. 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്ന് ഫ്ലോയിഡ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.
തെരുവിലിറങ്ങിയുള്ള പ്രതിഷേധക്കാരുടെ 'ഞങ്ങള്‍ക്ക് ശ്വാസം മുട്ടുന്നേ' എന്നുയര്‍ത്തിയുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും വലിയ രീതിയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി. പലയിടങ്ങളിലും സായുധ പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നിരവധി ആളുകളെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തു.
Adjust Story Font
16

