ഫ്‌ളോയിഡ് കോവിഡ് ബാധിതനായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
അതേസമയം, കോവിഡ് അല്ല മരണകാരണമെന്നും കഴുത്ത് ഞെരിഞ്ഞതിനെ തുടര്‍ന്നുള്ള ശ്വാസതടസവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്...

അമേരിക്കയില്‍ പൊലീസുകാര്‍ ശ്വാസം മുട്ടിച്ച് കൊന്ന കറുത്തവര്‍ഗ്ഗക്കാരന്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അതേസമയം കോവിഡ് അല്ല മരണകാരണമെന്നും 20 പേജ് നീളുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ശ്വാസംമുട്ടലും തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനവുമാണ് ഫ്‌ളോയിഡിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മെയ് 25നാണ് ഒരു കടയില്‍ കള്ള നോട്ട് നല്‍കിയെന്ന സംശയത്തില്‍ നാല് പൊലീസുകാര്‍ ചേര്‍ന്ന് ഫ്‌ളോയിഡിനെ അറസ്റ്റു ചെയ്യുന്നത്. തുടര്‍ന്ന് ഫ്‌ളോയിഡിനെ തറയില്‍ കിടത്തി കഴുത്തില്‍ മുട്ടുവെച്ച് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ടു നിന്നവരില്‍ ഒരാള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പങ്കുവെച്ചതോടെ അമേരിക്കയിലും ലോകത്താകെ വംശീയ വിദ്വേഷത്തിനെതിരായ പ്രതിഷേധം ആളിപ്പടരുകയായിരുന്നു.
ഒമ്പത് മിനുറ്റോളമാണ് ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന 46കാരന്റെ കഴുത്തില്‍ പൊലീസുകാരന്‍ മുട്ടുവെച്ചമര്‍ത്തിയത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ഇതിനിടെ ഫ്‌ളോയിഡ് പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് ഒമ്പത് ദിവസങ്ങളായി അമേരിക്കയില്‍ പ്രതിഷേധം വ്യാപകമാണ്.
ഏപ്രില്‍ മൂന്നിന് നടന്ന പരിശോധനയില്‍ തന്നെ ഫ്‌ളോയിഡിന് കോവിഡ് ഉണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ കോവിഡിന്റെ മറ്റു ലക്ഷണങ്ങളൊന്നും ഫ്‌ളോയിഡിനുണ്ടായിരുന്നില്ല.
Adjust Story Font
16

