Quantcast

സ്രാവിന്‍റെ കടിയേറ്റ് 60കാരന്‍ മരിച്ചു

സര്‍ഫിംഗ് ചെയ്യുമ്പോഴാണ് സ്രാവിന്‍റെ ആക്രമണമുണ്ടായത്.

MediaOne Logo

  • Published:

    7 Jun 2020 11:12 AM IST

സ്രാവിന്‍റെ കടിയേറ്റ് 60കാരന്‍ മരിച്ചു
X

സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സര്‍ഫര്‍ മരിച്ചു. ആസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തെ ബീച്ചിലാണ് സംഭവം. 60 വയസ്സുകാരനാണ് മരിച്ചത്.

ബ്രിസ്‌ബെയ്നില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് കിങ്സ്ക്ലിഫില്‍ സര്‍ഫിംഗ് ചെയ്യുമ്പോഴാണ് സ്രാവിന്‍റെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്‍റെ കാലില്‍ സ്രാവ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ പരിക്കേറ്റയാളെ ആളുകള്‍ കരയിലെത്തിച്ചു. ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ക്വീന്‍സ്‍ലാന്‍റ് സംസ്ഥാനത്ത് നിന്നുള്ള 60 വയസുകാരനാണ് മരിച്ചത്.

ബീച്ച് നിലവില്‍ അടച്ചിരിക്കുകയാണ്. സ്രാവിനെ കണ്ടെത്താന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.

ലോകത്തില്‍ ഏറ്റവും അധികം സ്രാവ് ആക്രമണങ്ങള്‍ ഉണ്ടാകുന്ന രാജ്യമാണ് ആസ്‌ട്രേലിയ. എന്നാല്‍ മരണം അപൂര്‍വ്വമാണ്. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയയില്‍ 27 തവണ സ്രാവ് ആക്രമണങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ മരണം ഉണ്ടായിട്ടില്ലെന്ന് സിഡ്നിയിലെ തരോംഗ മൃഗശാലയില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ പറയുന്നു.

TAGS :

Next Story