യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറിന്‍റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
ഇല്‍ഹാന്‍റെ പിതാവ് നൂര്‍ ഉമര്‍ മുഹമ്മദാണ് കൊറോണ ബാധിച്ച് ഇന്നലെ രാത്രി മരണപ്പെട്ടത്

യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറിന്‍റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. ഇല്‍ഹാന്‍റെ പിതാവ് നൂര്‍ ഉമര്‍ മുഹമ്മദാണ് കൊറോണ ബാധിച്ച് ഇന്നലെ രാത്രി മരണപ്പെട്ടത്.
'വളരെയധികം ദുഖത്തോടെയും സങ്കടത്തോടെയും എന്‍റെ പിതാവ് നൂര്‍ ഉമര്‍ മുഹമ്മദിന് വിട നല്‍കുന്നു. അദ്ദേഹം എനിക്ക് ആരാണെന്ന് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ സാധിക്കില്ല'; ഇല്‍ഹാന്‍ ഉമര്‍ ട്വിറ്ററില്‍ കുറിച്ചു.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
— Ilhan Omar (@IlhanMN) June 16, 2020
Surely we belong to God and to him shall we return.
It is with tremendous sadness and pain to say goodbye to my father, Nur Omar Mohamed. No words can describe what he meant to me and all who knew and loved him. pic.twitter.com/gb7q0gMXG2
സോമാലിയന്‍ വംശജനായ നൂര്‍ ഉമര്‍ മുഹമ്മദ് അധ്യാപക പരിശീലകനായി ജോലി ചെയ്യുകയായിരുന്നു. 1995ല്‍ സോമാലിയയിലെ ആഭ്യന്തര യുദ്ധത്തെതുടര്‍ന്ന് അഭയാര്‍ത്ഥികളായാണ് ഇല്‍ഹാനും പിതാവും അമേരിക്കയിലെത്തുന്നത്. അമേരിക്കയിലെ മിനിയപോളിസില്‍ ആയിരുന്നു താമസിച്ചിരുന്നത്.
മിനസോട്ടയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സോമാലി അമേരിക്കന്‍, ആദ്യ ആഫ്രിക്കന്‍ വംശജയാണ് ഇല്‍ഹാന്‍ ഉമര്‍. റാഷിദ തലൈബിന് പുറമെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ മുസ്‍ലിം വനിതകളില്‍ ഒരാള്‍ കൂടിയാണ് ഇല്‍ഹാന്‍.
Adjust Story Font
16

