ഓക്‌സ്‌ഫോഡ് ബിരുദം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് മലാല
ഫിലോസഫിലും പൊളിറ്റിക്‌സിലും ഇക്കണോമിക്‌സിലുമാണ് മലാല ബിരുദം നേടിയിരിക്കുന്നത്. ഭാവിയെന്തെന്ന് അറിയില്ലെന്നും ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സും വായനയും ഉറക്കവുമായി പോകുന്നുന്നുവെന്നും മലാല...

പാകിസ്താനി വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ് സായ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. മലാല തന്നെയാണ് വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പാകിസ്താനില്‍ വെച്ച് താലിബാന്‍ ഭീകരരുടെ ആക്രമണത്തിനിരയായ മലാല യൂസഫ് സായുടെ കുടുംബം പിന്നീട് മാഞ്ചസ്റ്ററിലേക്ക് അഭയാര്‍ഥികളായി കുടിയേറുകയായിരുന്നു.
2009ല്‍ പതിനൊന്നു വയസുള്ളപ്പോള്‍ ബി.ബി.സിക്കുവേണ്ടി എഴുതിയ ബ്ലോഗിലൂടെയാണ് മലാല ശ്രദ്ധേയയാവുന്നത്. പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് മലാല താലിബാന്‍ ഭീകരരുടെ തോക്കിനിരയായത്. 2012 ഒക്ടോബര്‍ ഒമ്പതിന് സ്‌കൂള്‍ ബസില്‍ വീട്ടിലേക്ക് മടങ്ങവേ മലാലയുടെ തലക്കും കഴുത്തിനും വെടിയേറ്റു. വിദഗ്ധ ചികിത്സക്കൊടുവില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മലാലക്ക് 2014ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും ലഭിച്ചു. അന്ന് 17 വയസ് മാത്രം പ്രായമുണ്ടായിരുന്നു മലാല യൂസഫ് സായ് നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ താലിബാന്‍ ആക്രമണം നേരിടേണ്ടി വന്ന മലാല ഇപ്പോള്‍ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ഫിലോസഫിലും പൊളിറ്റിക്‌സിലും ഇക്കണോമിക്‌സിലുമാണ് മലാല ബിരുദം നേടിയിരിക്കുന്നത്. ഭാവി അറിയില്ലെന്നും ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സും വായനയും ഉറക്കവുമായി പോകുന്നുന്നുവെന്നുമാണ് തന്റെ ട്വിറ്ററില്‍ മലാല കുറിച്ചിരിക്കുന്നത്.
Adjust Story Font
16

