Quantcast

കൂടുതല്‍ കോവിഡ് സാധ്യത 'എ' ഗ്രൂപ്പ് രക്തമുള്ളവര്‍ക്കെന്ന് പഠനം

ഇറ്റലി, സ്പയിന്‍, ജര്‍മനി, അമേരിക്ക എന്നിവിടങ്ങളിലെ ശാസ്ത്രഞന്മാരാന് ഈ ഗവേഷണത്തിന് പിന്നില്‍. ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'സണ്‍' ദിനപ്പത്രം ഇത് സംബന്ധമായ വിശദ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

MediaOne Logo

  • Published:

    20 Jun 2020 4:34 PM IST

കൂടുതല്‍ കോവിഡ് സാധ്യത എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്കെന്ന് പഠനം
X

കൊറോണ വൈറസ് ബാധ വ്യാപകമായ ശേഷം ഗവേഷകരുടെ ഇടയിലെ ഏറ്റവും വലിയ സംശയങ്ങളില്‍ ഒന്നിന് ഇപ്പോള്‍ ഉത്തരം കിട്ടിയിരിക്കുന്നു. 'എന്ത് കൊണ്ടാണ് ഒരേ ആരോഗ്യ സ്ഥിതിയിലുള്ളവരില്‍ ചിലര്‍ക്ക് മാത്രം കൊറോണ ബാധ കാര്യമായ ആഘാതമേല്‍പ്പിക്കുന്നു' എന്നായിരുന്നു ഗവേഷകരുടെ സംശയം. ഈ സംശയത്തിനുള്ള ഉത്തരം രോഗിയുടെ രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

യുറോപ്പിലും അമേരിക്കയിലും ചൈനയിലുമായി ഏകദേശം 2000ത്തില്‍ അധികം രോഗികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ സത്യം വെളിവായത്. 'എ' രക്ത‌ഗ്രൂപ്പ് ഉള്ളവരില്‍ കൊറോണ വൈറസ് ആക്രമണത്തിന്റെ ശക്തി കടുത്തതായിരിക്കും. നല്ല ആരോഗ്യ സ്ഥിതിയുള്ളവര്‍ക്ക് പിന്നീട് രോഗം ഭേദമാകുമെങ്കിലും, തുടക്കത്തില്‍ 'എ' ഗ്രൂപ്പുകാര്‍ വളരെ ശക്തമായ അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

അതെ സമയം ഒ ബ്ലഡ് ഗ്രൂപ്പ് ഉള്ളവരില്‍ രോഗ ബാധ വളരെ നേരിയതായിരിക്കുമെന്നും പഠനം പറയുന്നു. ഇറ്റലി, സ്പയിന്‍, ജര്‍മനി, അമേരിക്ക എന്നിവിടങ്ങളിലെ ശാസ്ത്രഞന്മാരാന് ഈ ഗവേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'സണ്‍' ദിനപ്പത്രം ഇത് സംബന്ധമായ വിശദ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

TAGS :

Next Story