ഒരാഴ്ച കൊണ്ട് എല്‍.എ.സിക്ക് സമീപം 200ലധികം വാഹനങ്ങളും ടെന്‍റുകളും ചൈന എത്തിച്ചതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
അതേസമയം ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് വ്യോമസേന എയർ പട്രോളിങ് ശക്തമാക്കി

ജൂൺ 9ന് ശേഷം ഒരാഴ്ച കൊണ്ട് എല്‍.എ.സിക്ക് സമീപം 200ൽ അധികം വാഹനങ്ങളും ടെന്‍റുകളും ചൈന എത്തിച്ചതായി റിപ്പോർട്ട്. ജൂണ്‍ 9നും 16നും എടുത്ത എല്‍.എ.സിയുടെ സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് വ്യോമസേന എയർ പട്രോളിങ് ശക്തമാക്കി. ഗൽവാൻ സംബന്ധിച്ച ചൈനയുടെ അവകാശവാദങ്ങളെ തളളി എം.ഇ.എ പ്രസ്താവന ഇറക്കി. ജൂൺ 9 ലെ സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ ഗാൽവാനിലെ എല്‍.എ.സി വിജനമാണ് . എന്നാൽ 16 ന് എല്‍.എ.സിയിൽ നിന്നും 1.3 km അകലെ 79 വാഹനങ്ങൾ ഉണ്ട്. ഭൂരിഭാഗവും ട്രക്കുകൾ.
എല്‍.എ.സിക്ക് 2.8 കി.മീ അകലെ ട്രക്ക് , ഓഫ് റോഡ് വാഹനങ്ങൾ, നിരീക്ഷണ വാഹനങ്ങൾ എന്നിവ അടക്കം 127 വാഹനങ്ങൾ എത്തിച്ചിരുന്നു. 6 കിലോമീറ്റർ ചുറ്റളവിൽ ഉള്ള നിരവധി ടെന്റുകളിൽ 50 ടെന്റുകൾ നീക്കം ചെയ്തതായും ഏറ്റുമുട്ടൽ നടന്ന പെട്രോൾ പൊയിന്റ് 14 ൽ അവശിഷ്ടങ്ങൾ കിടക്കുന്നതായും ചിത്രങ്ങളിൽ ഉണ്ട്.
ബുൾഡോസർ ഉപയോഗിച്ച് എല്‍.എ.സിയിൽ നിന്നും 600 മീറ്റർ അകലെ ഗാൽവാൻ നദിയുടെ ഒഴുക്ക് തടപ്പെടുത്തിയതായും ചിത്രങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന് റിപ്പോർട്ടിനെ തുടർന്ന് വ്യോമസേന എയർ പെട്രോൾ ശക്തമാക്കി. സർവ്വം സജ്ജമാണെന്നും വ്യോമസേന അറിയിച്ചു. വേനലിൽ സാധാരണയായി എത്തുന്ന ചൈനീസ് വിമാനങ്ങളുടെ എണ്ണത്തിൽ ഈ വർഷം വർധനവുണ്ടായിരുന്നു.
കുറച്ചു മാസങ്ങളായി ചൈനീസ് യുദ്ധവിമാനങ്ങൾ ഒന്നും ഇന്ത്യൻ വ്യോമ മാർഗ്ഗത്തിലേക്ക് വന്നിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ആർ കെ എസ് ഭദൗരിയ പറഞ്ഞു. ടിബറ്റിന് മുകളിലൂടെ ചൈനയുടെ വ്യോമ പ്രവർത്തനങ്ങൾ നേരത്തെ നിരീക്ഷിച്ചിരുന്നു. ലഡാക്ക് സന്ദർശന ശേഷമായിരുന്നു എയർ ചീഫ് മാർഷലിന്‍റെ പ്രതികരണം.
2000 അഡീഷണൽ ഐടിബിപി ട്രൂപ്പിനെയും വിടും. സിനോ -ഇന്ത്യൻ അതിർത്തിയിൽ വിവിധയിടങ്ങളിലായി വിന്യസിക്കും. ചൈന അതിക്രമിച്ച് കടന്ന് ജൂൺ 6 ന് സൈനിക തലത്തിലുണ്ടാക്കിയ ധാരണ ലംഘിച്ച് സംഘർഷമുണ്ടാക്കിയതാണെന്നും വിദേശകാര്യമന്ത്രിതലത്തിൽ സ്വീകരിച്ച ധാരണ പിന്തുടരണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗൽവാൻ ഇന്ത്യയുടേതാണെന്ന് ചരിത്രപരമായി വ്യക്തമാണ്. ഇന്ത്യൻ സൈന്യമാണ് അവിടെ നിരീക്ഷണം നടത്തുന്നത് എന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Adjust Story Font
16

