ക്വാറന്‍റൈനിലിരിക്കെ ബ്രസീല്‍ പ്രസിഡന്‍റ് ബൊല്‍സണാരോയെ 'അമേരിക്കൻ ഒട്ടകപക്ഷി' കൊത്തി പരിക്കേല്‍പ്പിച്ചു
65 വയസുകാരനായ ബൊല്‍സണാരോ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏഴാം തിയതി മുതല്‍ തന്‍റെ കൊട്ടാരത്തില്‍ ക്വാറന്‍റൈനിലായിരുന്നു.

കോവിഡ് ബാധിതനായി ക്വാറന്‍റൈനിലിരിക്കെ ബ്രസീല്‍ പ്രസിഡന്‍റ് ബൊല്‍സണാരോക്ക് പക്ഷിയുടെ കൊത്തില്‍ പരിക്ക്. എമുവിനോട് സാദ്യശ്യമുള്ള അമേരിക്കൻ ഒട്ടകപക്ഷി എന്ന് അറിയപ്പെടുന്ന റിയ ആണ് ബൊല്‍സണാരോയെ ആക്രമിച്ചത്. ഭക്ഷണം നല്‍കവെയാണ് പക്ഷി പ്രസിഡണ്ടിനെ കൊത്തി പരിക്കേല്‍പ്പിച്ചത്. തെക്കേ അമേരിക്കയില്‍ വസിക്കുന്ന, റിയ പക്ഷിക്ക് പറക്കാന്‍ സാധിക്കില്ല.
65 വയസുകാരനായ ബൊല്‍സണാരോ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏഴാം തിയതി മുതല്‍ തന്‍റെ കൊട്ടാരത്തില്‍ ക്വാറന്‍റൈനിലായിരുന്നു. പ്രസിഡണ്ട് ബൊല്‍സണാരോ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന ഫോട്ടോകള്‍ ബ്രസീലിയന്‍ പത്രം എസ്താഡോ പുറത്തുവിട്ടു. തനിക്ക് ഒറ്റക്ക് ക്വാറന്‍റൈനില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തിങ്കളാഴ്ച്ച മറ്റൊരു കോവിഡ് ടെസ്റ്റ് നടത്തുമെന്ന് പ്രസിഡണ്ട് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടയില്‍ പ്രസിഡണ്ടിനെ പക്ഷി ആക്രമിച്ചതിനെ പരിഹസിച്ചും ആഘോഷിച്ചു നിരവധി പേര്‍ ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും രംഗത്തുവന്നു. 'മൃഗങ്ങള്‍ക്ക് വരെ മനസ്സിലായി നാശം വിതക്കുന്നവരെ', 'പ്രകൃതി തന്നെ സുഖപ്പെടുത്തുന്നു', '100 ശതമാനം റിയ' എന്നിങ്ങനെയാണ് വിമര്‍ശന പോസ്റ്റുകള്‍ ഉയര്‍ന്നത്.
കോവിഡ് രോഗം പുറത്തുവന്ന സന്ദര്‍ഭത്തില്‍ വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന പ്രസിഡണ്ട് ബ്രസീലിലെ മറ്റു സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ കൊണ്ടുവന്ന പ്രതിരോധ നീക്കങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ബ്രസീലിലാണ് ലോകത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
nullAdjust Story Font
16

