ഫോട്ടോഷൂട്ടിനിടെ വധു ജീവനും കൊണ്ടോടി; ബെയ്‌റൂത്ത് സ്‌ഫോടനത്തിന്‍റെ ഭീകരത തെളിയിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
വന്‍ സ്‌ഫോടനത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിനെ പിടിച്ച് കുലുക്കിയ ഉഗ്രസ്‌ഫോടനം നടന്ന് ഒരു ദിവസം പിന്നിട്ടിരിക്കുന്നു. എഴുപതിലധികം ആളുകള്‍ക്കാണ് സ്ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്. 4000ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വന്‍ സ്‌ഫോടനത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.

സ്‌ഫോടനത്തിന്‍റെയും തുടര്‍ന്ന് വെളുത്ത പുക നഗരത്തെയാകമാനം മൂടുന്നതിന്‍റെയും ദൃശ്യങ്ങളാണ് ബെയ്‌റൂത്തില്‍ നിന്നെന്ന പേരില്‍ ആദ്യം പുറത്തുവന്നത്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നഗരവാസികള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന്, വ്യത്യസ്ത സാഹചര്യങ്ങളില്‍ പകര്‍ത്തിയ സ്‌ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതില്‍ വൈറലായ വീഡിയോ ഒരു വധുവിന്‍റേതാണ്. വിവാഹ ഫോട്ടോ ഷൂട്ടിനിടെ സ്‌ഫോടന ശബ്ദം കേട്ട് വധു ഓടുന്ന ദൃശ്യമാണ് വൈറലായ വീഡിയോയിലുള്ളത്.
Surreal.
— Azad Essa (@azadessa) August 4, 2020
pic.twitter.com/pzvdpZAnva
അതിസുന്ദരിയായി തൂവെള്ള നിറത്തില്‍ നീണ്ട ഗൗണ്‍ അണിഞ്ഞ് കയ്യില്‍ പൂക്കളും പിടിച്ച് വധു, ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടാകുന്നത്. ഫോട്ടോ ഷൂട്ട് നടന്ന നിന്ന സ്ഥലത്തു നിന്നും വളരെ അകലെയാണ് സ്‌ഫോടനം നടന്നതെങ്കിലും പ്രകമ്പനത്തില്‍ കെട്ടിടം മുഴുവന്‍ കുലുങ്ങുന്നുണ്ട്. ഇതോടെ ഭയചകിതരായ ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വധുവിന്‍റെ കൈപിടിച്ചു കൊണ്ട് ആരോ രക്ഷപ്പെടുത്താനായി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. വെളുത്ത ഗൗണ്‍ ധരിച്ച യുവതി ജീവന്‍ രക്ഷപ്പെടുത്തുന്നതിനായി ഓടുന്ന ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്..
വീട്ടുജോലിക്കാരി വീട് ക്ലീന്‍ ചെയ്തു കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ സ്ഫോടനത്തില്‍ വീടിന്‍റെ ഗ്ലാസ് ഡോറുകള്‍ പൊട്ടിത്തെറിക്കുന്നതും തനിക്ക് സമീപം നിന്ന കുഞ്ഞിനെ വാരിയെടുത്തുകൊണ്ട് ജോലിക്കാരി ഓടിപ്പോകുന്നതുമായ മറ്റൊരു ദൃശ്യവും പ്രചരിക്കുന്നുണ്ട്. ഈ വീട്ടുജോലിക്കാരിയാണ് യഥാര്‍ത്ഥ ഹീറോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Migrant worker grabs toddler and saves her from shattered glass and windows as the second big explosion erupted in Beirut earlier today. She did not even think. Migrant workers deserve better in #Lebanon - this woman is a hero. pic.twitter.com/BKnEUl7D7J
— Luna Safwan - لونا صفوان (@LunaSafwan) August 4, 2020
ഇന്നലെ വൈകിട്ടോടുകൂടിയായിരുന്നു ബെയ്റൂത്തിനെ പിടിച്ചു കുലുക്കിയ സ്ഫോടനം. തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് ആദ്യ സ്ഫോടനം. തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്ഫോടനവും ഉണ്ടായി. നിരവധി പേരുടെ നില ഗുരുതരമാണെന്ന് ലെബനന്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി. എന്നാല്‍ സ്ഫോടന കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.
Adjust Story Font
16

