സ്ഥിരമായി ചെരുപ്പു കക്കുന്ന കള്ളന്‍; കള്ളനെ കിട്ടിയപ്പോള്‍ അമ്പരന്ന് നാട്ടുകാര്‍
വീടിന് പുറത്ത് അഴിച്ചുവെക്കുന്ന ചെരുപ്പുകളാണ് മോഷണം പോയത്.

ഒരു നാട്ടില്‍ നിന്ന് സ്ഥിരമായി ചെരുപ്പുകളും ഷൂകളും മോഷണം പോകുന്നു.. ആരായിരിക്കും കള്ളനെന്നറിയാതെ, നാട്ടുകാര്‍ ആകെ പരിഭ്രാന്തരായി. ആഴ്ചകളോളം ഇതു തുടര്‍ന്നു. വീടിന് പുറത്ത് അഴിച്ചുവെക്കുന്ന ചെരുപ്പുകളാണ് മോഷണം പോയത്. ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിന്‍ നഗരത്തിലെ പ്രാന്തപ്രദേശമായ സെലെണ്ടോര്‍ഫിലാണ് സംഭവം.
ഏറെ കാത്തിരുന്ന് അവസാനം നാട്ടുകാര്‍ കള്ളനെ പിടിച്ചു... അതൊരു കുറുക്കനായിരുന്നു... അതോടെ ആളുകളുടെ ആശങ്ക ചിരിക്ക് വഴിമാറി. ഒരു കുറുക്കനാണ് ഒരു നാടിനെ ഒന്നാകെ പരിഭ്രാന്തിയിലാക്കി ചെരുപ്പുകളും ഷൂവുമൊക്കെ അടിച്ചുമാറ്റിയത്. ഇതോടെ ജനങ്ങളുടെ ദിവസങ്ങള്‍ നീണ്ട പരിഭ്രാന്തിക്കും ഭയപ്പാടിനും വിരാമമായി. മിക്കവാറും എല്ലാത്തരം പാദരക്ഷകളും കുറുക്കന്‍ ശേഖരിച്ച് വെച്ചിരുന്നു. ഏകദേശം 100 ഓളം ആളുകളുടെ ചെരുപ്പുകളാണ് നഷ്ടമായത്.
Fuchs, Du hast die Schuh gestohlen...🎶In #Zehlendorf wurden mehr als 100 Schuhe von einem Fuchs gemopst. Die ganze Geschichte morgen @TspCheckpoint. (📸: Christian Meyer) pic.twitter.com/pjnKhvobOa
— Felix Hackenbruch (@FHackenbruch) July 26, 2020
പക്ഷേ, കള്ളനെ പിടിച്ചെങ്കിലും അതൊരു കുറുക്കനാണെന്ന് അറിഞ്ഞതോടെ വെറുതെ വിടുകയായിരുന്നു നാട്ടുകാര്‍. പ്രദേശവാസിയായ ക്രിസ്റ്റ്യന്‍ മെയര്‍ ജര്‍മനിയിലെ പ്രമുഖ സമൂഹമാധ്യമങ്ങളിലൊന്നില്‍ വിവരം പോസ്റ്റ് ചെയ്തതോടെയാണ് ചെരുപ്പ് എല്ലാവര്‍ക്കും നഷ്ടമായിട്ടുണ്ടെന്ന വിവരം നാട്ടുകാര്‍ അറിഞ്ഞത്. ഇതാണ് കള്ളനായ കുറുക്കനെ കണ്ടെത്തുന്നതിലേക്ക് എത്തിയത്.
ഈ കുറുക്കനെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ നഷ്ടമായ എല്ലാ ചെരുപ്പുകളും അവിടെയുണ്ടായിരുന്നു. ഒന്നിനും ഒരു പോറലുപോലും പറ്റിയിരുന്നില്ല. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. കുറുക്കന്‍റെ പ്രവൃത്തിയെ പലരും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
Adjust Story Font
16

