വീട്ടില്‍ ഓഫീസ് സൌകര്യമൊരുക്കാന്‍ 1000 ഡോളര്‍: ജീവനക്കാരുടെ വര്‍ക്ക് ഫ്രെം ഹോം 2021 ജൂലൈ വരെ നീട്ടി ഫെയ്‍സ്ബുക്ക്
വൈറസ് വ്യപനം കുറയുന്നതിന് അനുസരിച്ച്, കുറഞ്ഞ ജീവനക്കാരുമായി ഓഫീസുകള്‍ തുറക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി 2021 ജൂലൈ വരെ നല്‍കി ഫേസ്ബുക്ക്. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി മാത്രമല്ല, വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ നല്‍കുമെന്നും മേധാവികള്‍ അറിയിച്ചു.
ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് കമ്പനി. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ അനുവദിച്ച 1000 ഡോളര്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കുമെന്നും കമ്പനി അറിയിച്ചു.
വൈറസ് വ്യപനം കുറയുന്നതിന് അനുസരിച്ച്, ജീവനക്കാരുടെ എണ്ണം കുറച്ച് ഓഫീസുകള്‍ തുറക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്‍റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും ഓഫീസുകള്‍ തുറക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഗൂഗിളും, തങ്ങളുടെ ജീവനക്കാരുടെ വര്‍ക്ക് ഫ്രെം ഹോം 2021 ജൂണ്‍ വരെ നീട്ടിയതായി പറഞ്ഞിരുന്നു.
Adjust Story Font
16

