Quantcast

മാലിയില്‍ പട്ടാള അട്ടിമറി; പ്രധാനമന്ത്രിയെയും പ്രസിഡന്‍റിനെയും സൈന്യം അറസ്റ്റ് ചെയ്തു

സൈന്യം കലാപം ഉയര്‍ത്തിയ പിന്നാലെ പ്രസിഡന്റ് രാജി പ്രഖ്യാപിച്ചു.

MediaOne Logo

  • Published:

    19 Aug 2020 8:51 AM IST

മാലിയില്‍ പട്ടാള അട്ടിമറി; പ്രധാനമന്ത്രിയെയും പ്രസിഡന്‍റിനെയും സൈന്യം അറസ്റ്റ് ചെയ്തു
X

മാലിയില്‍ പട്ടാള അട്ടിമറി നീക്കത്തിനിടെ പ്രധാനമന്ത്രി ബോബോ കിസ്സെയെയും പ്രസിഡന്റ് ഇബ്രാഹിം അബൂബക്കര്‍ കൈതയെയും സൈന്യം അറസ്റ്റ് ചെയ്തു. സൈന്യം കലാപം ഉയര്‍ത്തിയ പിന്നാലെ പ്രസിഡന്റ് രാജി പ്രഖ്യാപിച്ചു. രാജ്യത്ത് രക്തച്ചൊരിച്ചിലിന് ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് രാജി. ഇതോടെ ആഴ്ചകളായി നിലനില്‍ക്കുന്ന ഭരണ പ്രതിസന്ധി രൂക്ഷമായി. ചില മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്.

പ്രസി‍ഡന്റിനെയും പ്രധാനമന്ത്രിയെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു.

TAGS :

Next Story