'ആപ്പ്' നിരോധനം; ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് വാണിജ്യമന്ത്രാലയ വക്താവ്
ഇന്ത്യയിലുള്ള ചൈനീസ് നിക്ഷേപകരുടെ താത്പര്യങ്ങള്‍ ലംഘിക്കുന്നതാണ് ഇന്ത്യന്‍ നടപടിയെന്നും അത് തിരുത്തണമെന്നും ചൈനീസ് വാണിജ്യമന്ത്രാലയ വക്താവ് ഗാവോ ഫെങ് പറഞ്ഞു

ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കിയ ഇന്ത്യന്‍ നടപടി ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം. ഇന്ത്യയിലുള്ള ചൈനീസ് നിക്ഷേപകരുടെ താത്പര്യങ്ങള്‍ ലംഘിക്കുന്നതാണ് ഇന്ത്യന്‍ നടപടിയെന്നും അത് തിരുത്തണമെന്നും ചൈനീസ് വാണിജ്യമന്ത്രാലയ വക്താവ് ഗാവോ ഫെങ് പറഞ്ഞു.
ടെന്‍സാന്‍റ് കമ്പനിയുടെ ഏറെ ജനപ്രിയമായ ആപ്പായ പബ്ജിയുള്‍പ്പെടെ 118 പ്രമുഖ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് ഡാറ്റ സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ വിലക്കിയത്. ബൈദു, ഷവോമി,ഷെയര്‍സേവ് എന്നിവയില്‍ നിന്നുള്‍പ്പെടെ 118 ചൈനീസ് ആപ്ലിക്കേഷനാണ് ഇന്ത്യയില്‍ നിരോധിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തിയായില്‍ ചൈന കടന്നുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തന്ത്രപ്രധാനമായ നാല് പ്രദേശങ്ങളില്‍ സൈനീക വിന്യാസം നടത്തിയതിന് തൊട്ടുപിന്നാലെയായായിരുന്നു ആപ്ലിക്കേഷനുകളുടെ നിരോധനം. ഇത്തരം ആപ്ലിക്കേഷനുകള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖകരിക്കുകയും അത് രാജ്യ സുരക്ഷക്ക് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചത്. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ പബ്ജിയുടെ നിരോധനം ടെന്‍സാന്‍റ് കമ്പനിക്ക് കനത്ത തിരിച്ചടയാണ്.
സെന്‍സര്‍ ടവര്‍ എന്ന പ്രമുഖ അനലൈസിങ് കമ്പനിയുടെ കണക്കനുസരിച്ച് ഏതാണ്ട് 175 ബില്ല്യണ്‍ ഡൌണ്‍ലോഡുകളാണ് ലോകത്താകമാനം പബ്ജിക്കുള്ളത്. ഇതിന്‍റെ 24 ശതമാനം ഡൌണ്‍ലോഡുകളു ഇന്ത്യയില്‍ നിന്നുമാണ്. ബൈറ്റ് ഡാന്‍സിന്‍റെ ജനപ്രിയ വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്ക്, ടെന്‍സാന്‍റിന്‍റെ വി ചാറ്റ്, ആലിബാബ ഗ്രൂപ്പിന്‍റെ യു.സി ബ്രൌസര്‍ ഉള്‍പ്പെടെ 59 ആപ്പുകള്‍ കഴിഞ്ഞ ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Adjust Story Font
16

