'ഉറങ്ങാന്‍ കഴിയില്ല, ശ്വസിക്കുമ്പോള്‍ പോലും വേദനയുണ്ട്' ആശുപത്രി കിടക്കയില്‍ നിന്നുള്ള ജേക്കബ് ബ്ലാക്കിന്‍റെ വീഡിയോ വൈറല്‍
പൊലീസിന്‍റെ വെടിയേറ്റ് അരയ്ക്ക് താഴോട്ട് തളര്‍ന്ന ജേക്കബ് ബ്ലാക്ക് എന്ന 29കാരനായ കറുത്തവര്‍ഗക്കാരന്‍റെ വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററിലടക്കം ചര്‍ച്ചയാകുന്നത്.

അമേരിക്കയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ആശുപത്രിക്കിടക്കയിലായ യുവാവിന്‍റെ വാക്കുകള്‍ തരംഗമാകുന്നു. പൊലീസിന്‍റെ വെടിയേറ്റ് അരയ്ക്ക് താഴോട്ട് തളര്‍ന്ന ജേക്കബ് ബ്ലാക്ക് എന്ന 29കാരനായ കറുത്തവര്‍ഗക്കാരന്‍റെ വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററിലടക്കം ചര്‍ച്ചയാകുന്നത്.
'ജീവിക്കാൻ ഒരുപാട് ജീവിതം ബാക്കിയുണ്ട്, നിങ്ങളുടെ ജീവിതം മാത്രമല്ല, മുന്നോട്ട് നടക്കാനുള്ള കാലുകളും, ജീവിതത്തെ ചലിപ്പിക്കുന്ന എന്തും എപ്പോള്‍ വേണമെങ്കിലും നിങ്ങളില്‍ നിന്നും തട്ടിത്തെറിപ്പിക്കാം, ഇരുപത്തിനാല് മണിക്കൂറും വേദനയാണ്, വേദനയല്ലാതെ മറ്റൊന്നുമില്ല,ശ്വാസമെടുക്കുമ്പോള്‍, ഉറങ്ങാൻ ശ്രമിക്കുമ്പോള്‍, തിരിയാന്‍ ശ്രമിക്കുമ്പോള്‍' വികാരധീനനായി ജേക്കബ് ബ്ലാക്ക് പറയുന്നു.
ഞായറാഴ്ച രാത്രിയോടെയാണ് ജേക്കബ് ബ്ലാക്ക് എന്ന 29കാരന് വെടിയേല്‍ക്കുന്നത്. കറുത്ത വർഗക്കാരനായ ജേക്കബ് ബ്ലാക്ക് കാറില്‍ കയറുന്നതിനിടെ പിന്നില്‍ നിന്ന് പൊലീസുകാരൻ വെടി വെക്കുകയായിരുന്നു. മക്കളുടെ മുമ്പില്‍ വെച്ചാണ് യുവാവിന് നേരെ എട്ട് തവണയോളം പൊലീസുകാരന്‍ നിറയൊഴിച്ചത്. ഇതിനെതുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധം കനത്തിരുന്നു.
#JacobBlake released this powerful video message from his hospital bed today, reminding everyone just how precious life is. #JusticeForJacobBlake pic.twitter.com/87CYlgPDBj
— Ben Crump (@AttorneyCrump) September 6, 2020
ദയവായി ഞാൻ പറയുന്നത് കേള്‍ക്കണം, നമ്മള്‍ ഈ ജീവിതം മാറ്റണം. നമുക്ക് ഒരുമിച്ച് നിൽക്കാന്‍ കഴിയണം, കുറച്ച് പണം സമ്പാദിക്കണം, അതുവഴി അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സാധ്യമായ രീതിയില്‍ ചെയ്തുകൊടുക്കാന്‍ സാധിക്കണം. ഒരുപാട് സമയം ഇതിനോടകം പാഴായിപ്പോയി' ജേക്കബ് ബ്ലാക്ക് പറഞ്ഞു.
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാലമര്‍ത്തി കൊലപ്പെടുത്തിയ പൊലീസ് ക്രൂരതയും ഇതിന് മുമ്പ് അമേരിക്കയില്‍ പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരുന്നു. അതിനുശേഷവും കറുത്ത വര്‍ഗക്കാരോടുള്ള സമീപനം മാറുന്നില്ല എന്നതിന്‍റെ തെളിവാണ് ജോര്‍ജ് ബ്ലാക്കിന് നേരിടേണ്ടി വന്ന അക്രമണവും.
Adjust Story Font
16

