കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമെന്ന് ചൈനീസ് വൈറോളജിസ്റ്റ്
''ഇത് ഒരു മനുഷ്യ നിര്‍മ്മിത വൈറസ് തന്നെയാണ്. വുഹാനിലെ ലാബിലാണ് ഇത് നിര്‍മ്മിച്ചത്''

നോവല്‍ കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് ചൈനീസ് വൈറോളജിസ്റ്റ് ഡോ; ലീമെംഗ്-യാന്‍. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഐ. ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലീ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയത്. ''ഇത് ഒരു മനുഷ്യ നിര്‍മ്മിത വൈറസ് തന്നെയാണ്. വുഹാനിലെ ലാബിലാണ് ഇത് നിര്‍മ്മിച്ചത്''. ലി പറഞ്ഞു.
ഈ ആരോപണത്തെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും വൈറസിനെ കുറിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അവര്‍ അവര്‍ അത് അവഗണിച്ചതായും ലീ പറയുന്നു.
''ചൈനയില്‍ എന്നെ നിശബ്ദമാക്കുമെന്ന് തോന്നിയപ്പോള്‍ ഹോങ്കോങില്‍ നിന്നും അമേരിക്കയിലേക്ക് നാടുവിട്ടതാണ് ഞാന്‍. ഈ വൈറസ് പ്രകൃതിയില്‍ നിന്നും ഉത്ഭവിച്ച ഒന്നല്ല. മറിച്ച് മനുഷ്യന്‍ ഉണ്ടാക്കിയതാണ്. മനുഷ്യരുടെ വിരലടയാളം പോലെ വേര്‍തിരിച്ചറിയാവുന്ന ഒന്നാണ് ജീനേം സീക്വന്‍സ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വൈറസിനെ തിരിച്ചറിയാനാകും. ഇത് ഉപയോഗിച്ച് ചൈനയിലെ വുഹാന്‍ പട്ടണത്തിലെ ലാബില്‍ ഈ വൈറസ് എങ്ങനെ വന്നുവെന്ന് ഞാന്‍ തെളിയിക്കും''. ലി പറഞ്ഞു.
ബയോളജിയില്‍ കാര്യമായ സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്കും ഇത് നിഷ്പ്രയാസം മനസിലാകുമെന്നും ലി കൂട്ടിച്ചേര്‍ത്തു. ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്നു ഡോ. ലീമെംഗ്-യാന്‍.
വുഹാനില്‍ ന്യുമേണിയ ബന്ധപ്പെട്ട പഠനത്തിലാണ് ഇത്തരമൊരു വൈറസിനെ കുറിച്ച് താന്‍ മനസിലാക്കുന്നത്. തുടര്‍ന്ന് ലോകാരോഗ്യ സംഘടനയെ വിവരമറിയിച്ചെങ്കിലും അവരില്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നത് എന്ന ചൈനീസ് സര്‍ക്കാരിന്‍റെ വാദം തെറ്റാണെന്നും ലീ- പറയുന്നു.
Adjust Story Font
16

