കോവിഡ് ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ലോകാരോഗ്യ സംഘടന
15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കോവിഡും ബാധിക്കാമെന്നും ഡബ്ള്യൂ.എച്ച്.ഒ ആരോഗ്യ വിദഗ്ധ ഡോ. മരിയ വാന്‍ വ്യക്തമാക്കി. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന റൂയിലി നഗരം ചൈന അടച്ചു.
2021 അവസാനത്തോട് കൂടിയേ അമേരിക്കയില്‍ കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമാകൂ എന്ന് യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് വ്യക്തമാക്കി. അതിനിടെ ലോകത്ത് കോവിഡ് ബാധിതര്‍ മൂന്ന് കോടി നാല്‍പ്പത്തി രണ്ടായിരവും മരണം 9 ലക്ഷത്തി നാല്‍പ്പത്തി അയ്യായിരവും കടന്നു.
Next Story
Adjust Story Font
16

