നാളികേരക്ഷാമം, ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രി തെങ്ങില്‍...
നാളികേര കയറ്റുമതിയിലൂടെ രാജ്യത്തിന് വിദേശനാണ്യം ലഭിക്കുന്ന വ്യവസായമാക്കി നാളികേര വ്യവസായത്തെ മാറ്റണമെന്നും അരുണ്ടിക ഫെർണാണ്ടോ പറഞ്ഞു.

നാളികേരക്ഷാമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി തെങ്ങില്‍ കയറി ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ധിക ഫെര്‍ണാണ്ടസ്. പ്രാദേശിക വ്യവസായങ്ങളുടെ ഉയർന്ന ഡിമാൻഡും ഗാർഹിക ഉപഭോഗവും മൂലം രാജ്യം നിലവില്‍ 700 ദശലക്ഷം നാളികേരത്തിന്റെ കുറവ് നേരിടുന്നതായും മന്ത്രി പറഞ്ഞു.
അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തേങ്ങ് കൃഷിക്ക് വിനിയോഗിക്കണം. അതുവഴി നാളികേര കയറ്റുമതിയിലൂടെ രാജ്യത്തിന് വിദേശനാണ്യം ലഭിക്കുന്ന വ്യവസായമാക്കി നാളികേര വ്യവസായത്തെ മാറ്റണമെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് നാളികേരത്തിന്റെ ലഭ്യത കുറവിനിടയിലും വില കുറച്ച് നാളികേരവില പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Next Story
Adjust Story Font
16

