ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് കൂടി നീട്ടേണ്ടി വരുമെന്ന് ബോറിസ് ജോണ്‍സണ്‍
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആളുകള്‍ ലംഘിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് കൂടി നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആളുകള്‍ ലംഘിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇംഗ്ലണ്ടില്‍ പൊതുപരിപാടികളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും. റസ്റ്റോറന്‍റുകളുടെയും പബ്ബുകളുടെയും പ്രവര്‍ത്തന സമയം കുറച്ചു. ഷോപ്പുകളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 15 ആയി ചുരുക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം ചേരുന്നതിനും മാസ്ക് ധരിക്കാത്തതിനുമുള്ള പിഴ 200 ഡോളറായി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്ച രാവിലെ സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുകെയിലുടനീളം സമാനമായ നടപടികൾ സ്വീകരിക്കുമെന്നും ജോൺസൺ പറഞ്ഞു.
Adjust Story Font
16

