Quantcast

ഈജിപ്തിൽ പ്രക്ഷോഭം: ഒരാൾ കൊല്ലപ്പെട്ടു

തലസ്ഥാനമായ കെയ്‌റോയിൽ ഉൾപ്പടെ വിവിധ ഗവര്‍ണറേറ്റുകളിലായാണ് പ്രക്ഷോഭം നടക്കുന്നത്

MediaOne Logo

  • Published:

    26 Sept 2020 1:12 PM IST

ഈജിപ്തിൽ പ്രക്ഷോഭം: ഒരാൾ കൊല്ലപ്പെട്ടു
X

ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍- സീസിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കനക്കുന്നു. സീസി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ ആറാം ദിവസവും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പൊലീസുമായുണ്ടായ സംഘർഷത്തിൽ ഇന്നൊരാൾ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.

സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷമാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. തലസ്ഥാനമായ കെയ്‌റോയിൽ ഉൾപ്പടെ വിവിധ ഗവര്‍ണറേറ്റുകളിലായി പ്രക്ഷോഭം തുടരുകയാണ്. രാത്രി വെെകിയും രാജ്യത്ത് പ്രതിഷേധ പരിപാടികൾ നടന്നു.

TAGS :

Next Story