മരിച്ച മുത്തശ്ശിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമം; സെമിത്തേരി തകര്‍ത്ത യുവാവ് അറസ്റ്റില്‍
സെമിത്തേരി തകര്‍ത്തതിന് ഡാനി ഫ്രോയിസര്‍ (34) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മരിച്ചുപോയ മുത്തശ്ശിയോടുള്ള അമിതമായ സ്നേഹം മൂലം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് സെമിത്തേരി തകര്‍ത്തതിന് പൊലീസ് പിടിയിലായി. യു.എസിനടുത്തുള്ള ടെന്നസി സംസ്ഥാനത്തെ നോക്സ്‍വില്ലയിലാണ് സംഭവം നടന്നത്. സെമിത്തേരി തകര്‍ത്തതിന് ഡാനി ഫ്രോയിസര്‍ (34) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മൂമ്മയെ അടക്കം ചെയ്തിരുന്ന ഹക്കിള്‍ബറി സ്പറിംഗ്‌സ് സെമിത്തേരിയിലായിരുന്നു സംഭവം. അമ്മൂമ്മയോടുള്ള അളവറ്റ സ്‌നേഹം കൊച്ചുമകനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സെമിത്തേരിയില്‍ സ്ഥാപിച്ചിരുന്നു ഹെഡ്‌സ്റ്റോണ്‍ നീക്കം ചെയ്തും കല്ലറകളിലെ മണ്ണു നീക്കം ചെയ്തും മുത്തശ്ശിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഡാനിയേല്‍ പിടിയിലാകുന്നത്.
സെമിത്തേരി തകര്‍ത്തു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഡാനിയെ പിടികൂടുകയായിരുന്നു. തന്റെ മുത്തശ്ശിയോടുള്ള സ്നേഹമാണ് ഇതിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഡാനി പറഞ്ഞു.സെമിത്തേരിയില്‍ അതിക്രമിച്ചു കയറിയതിനും നാശനഷ്ടം വരുത്തിയതിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.30,000 ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഡാനി ഓജോ ബോര്‍ഡ് പരീക്ഷിച്ചിരിക്കാമെന്ന സംശയവും പൊലീസ് ഉയര്‍ത്തുന്നുണ്ട്.
Adjust Story Font
16

