മാസങ്ങള്‍ക്ക് ശേഷം മാച്ചു പിച്ചു തുറന്നു; ഒരേയൊരു സഞ്ചാരിക്ക് വേണ്ടി
ജാപ്പനീസ് സഞ്ചാരിയായ ജെസി തക്കയാമാ എന്ന യുവാവാണ് മാസങ്ങള്‍ക്ക് ശേഷം മാച്ചു പിച്ചു കണ്ട ഭാഗ്യവാനായ ടൂറിസ്റ്റ്

പെറുവിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് മാച്ചു പിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച മാച്ചു പിച്ചു സഞ്ചാരികളുടെ ഇഷ്ടയിടമാണ്. കോവിഡിനെ തുടര്‍ന്ന് മാച്ചു പിച്ചു അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഒരേയൊരു സഞ്ചാരിക്ക് വേണ്ടി മാത്രമായി ഇവിടം തുറന്നു. ജാപ്പനീസ് സഞ്ചാരിയായ ജെസി തക്കയാമാ എന്ന യുവാവാണ് മാസങ്ങള്‍ക്ക് ശേഷം മാച്ചു പിച്ചു കണ്ട ഭാഗ്യവാനായ ടൂറിസ്റ്റ്.
ജെസിയെ ഭാഗ്യവാന്‍ എന്നൊന്നും വിശേഷിപ്പിക്കാന്‍ സാധിക്കുമോ എന്നറിയില്ല. കാരണം കോവിഡ് മഹാമാരിയെയും ലോക്ഡൌണിനെയും തുടര്‍ന്ന് മാച്ചു പിച്ചു കാണാനെത്തിയ ജെസി പെറുവില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നാരയില്‍ നിന്നുള്ള ബോക്സിംഗ് ഇന്‍സട്രക്ടറാണ് 26കാരനായ ജെസി. കഴിഞ്ഞ മാര്‍ച്ച് 14നാണ് മാച്ചു പിച്ചുവിലേക്ക് പോകുന്നതിനായി ജെസി . പെറുവിൽ എത്തിയത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവിടെ നിന്നും എവിടേക്കും പോകാനാകാതെ ജെസി ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇക്കാലയളവിനുള്ളില്‍ . സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ബോക്‌സിംഗ് പഠിപ്പിച്ചു കൊടുത്ത് അയാള്‍ ചെറിയ വരുമാനമുണ്ടാക്കുണ്ടാക്കി ആ നാട്ടിലെ ഒരാളായി ജീവിച്ചുപോന്നു. ഈ സമയത്താണ് ആന്‍ഡിയാന്‍ റൂട്ട്‌സ് പെറു എന്ന ടൂര്‍ ഓപ്പറേറ്റര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ ജെസിക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിച്ചത്.
ലോക്ഡൌണിന് ശേഷം മാച്ചുപിച്ചു കാണാന്‍ സാധിച്ച ഭൂമിയിലെ ഏക വ്യക്തി താനാണെന്ന അടിക്കുറിപ്പോടെ ജെസി മാച്ചു പിച്ചുവില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമാണ് മാച്ചു പിച്ചു. മിനുസപ്പെടുത്തിയ കൽമതിലുകൾ ഉപയോഗിച്ചുള്ള പഴയ ഇൻകൻ കാല രീതിയിലാണ് മാച്ചു പിച്ചു നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
Adjust Story Font
16

