Quantcast

സഹോദരനെ വിവാഹം കഴിച്ചു, നിയമവിരുദ്ധമായി വന്നു : മിനസോട്ട ഡെമോക്രാറ്റ് വനിത പ്രതിനിധിയെ പരിഹസിച്ച് ട്രംപ്

വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ട്രംപ് ഒമറിനെതിരെ രംഗത്ത് വന്നത്

MediaOne Logo

  • Published:

    17 Oct 2020 1:05 PM IST

സഹോദരനെ വിവാഹം കഴിച്ചു, നിയമവിരുദ്ധമായി വന്നു : മിനസോട്ട ഡെമോക്രാറ്റ് വനിത പ്രതിനിധിയെ പരിഹസിച്ച് ട്രംപ്
X

മിനസോട്ടയിലെ ഡെമോക്രാറ്റ് പ്രതിനിധി സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമറിനെ അധിക്ഷേധിച്ച് പ്രസിഡന്റ് ട്രംപ്. അവര്‍ അനധികൃതവും അവിഹിതവുമായ മാര്‍ഗത്തിലൂടെയാണ് അമേരിക്കയില്‍ എത്തിയതെന്നും സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്തവള്‍ സഹോദരനെ കല്യാണം കഴിച്ചെന്ന രേഖയുണ്ടാക്കിയാണ് അമേരിക്കയിലേക്ക് കുടിയേറിയതെന്നും ട്രംപ് ആരോപിച്ചു. ഇല്‍ഹാന്‍ ഒമറിനെക്കുറിച്ച് അന്വേഷണം വേണമെന്നും ട്രംപ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ട്രംപ് ഒമറിനെതിരെ രംഗത്ത് വന്നത്.

നവംബറിലെ തെരഞ്ഞെടുപ്പില്‍ മിനസോട്ടയില്‍ വിജയം ആവര്‍ത്തിക്കുമെന്നു കരുതുന്ന ഡെമോക്രാറ്റ് പ്രതിനിധിയാണ് ഒമര്‍.ട്രംപിന്റെ പ്രചാരണ പ്രസംഗങ്ങളിലെ സ്ഥിരം ഇരകളാണ് ഒമറും മറ്റ് ലിബറല്‍ വനിതാ നിയമനിര്‍മ്മാതാക്കളും.

''അവള്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നു. അവള്‍ ഒരു സര്‍ക്കാര്‍ പോലുമില്ലാത്ത സ്ഥലത്ത് നിന്നാണ് വരുന്നത്, എന്നിട്ട് അവള്‍ ഇവിടെ വരുന്നത് നമ്മുടെ രാജ്യം എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്ന് പറയുന്നു, ''ട്രംപ് ചൂണ്ടിക്കാട്ടി.''വളരെ നന്ദി, അവള്‍ ശരിക്കും യഥാര്‍ത്ഥ വ്യക്തിയാണ്- അവള്‍ ഒരു അത്ഭുതമാണ് - അവള്‍ ഒരു അത്ഭുത വ്യക്തിയാണ്,'' അദ്ദേഹം പരിഹാസത്തോടെ കൂട്ടിച്ചേര്‍ത്തു.

സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 1995ല്‍ തന്റെ പന്ത്രണ്ടാമത്തെ വയസിലാണ് അഭയാര്‍ഥിയായി ഒമര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ 17ാമത്തെ വയസില്‍ അമേരിക്കന്‍ പൌരത്വം ലഭിക്കുകയും ചെയ്തു. 2018ലാണ് അവര്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

TAGS :

Next Story