Quantcast

ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച കണ്ടിട്ടുണ്ടോ? അത് ഇതാണ്...

ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച ഒരു കൂട്ടം കുട്ടികളായിരുന്നു മാലാഖമാരെ പോലെ വധൂവരന്‍മാര്‍ക്ക് അകമ്പടി സേവിച്ചത്

MediaOne Logo

  • Published:

    19 Oct 2020 9:41 AM GMT

ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച കണ്ടിട്ടുണ്ടോ? അത് ഇതാണ്...
X

ഭൂമിയിലാണെങ്കിലും വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണല്ലോ ചൊല്ല്. എന്നാല്‍ അങ്ങിനെ വെറുതെ പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. പ്രവൃത്തിയിലും കൂടി അത് തെളിയിക്കണ്ടേ...ഈ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ പറയും ഈ കല്യാണം നടന്നത് സ്വര്‍ഗത്തില്‍ വച്ചാണെന്ന്..കാരണം കാണുന്നവരുടെ കണ്ണ് നിറയ്ക്കുന്നതാണ് ഈ വിവാഹ വീഡിയോ. ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച ഒരു കൂട്ടം കുട്ടികളായിരുന്നു മാലാഖമാരെ പോലെ വധൂവരന്‍മാര്‍ക്ക് അകമ്പടി സേവിച്ചത്.

ജനഹിഷാം എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏതോ വിദേശരാജ്യത്താണ് ഈ വിവാഹം നടക്കുന്നത്. ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയാണ് വധു. വധൂവരന്‍മാര്‍ അള്‍ത്താരക്ക് മുന്നില്‍ നില്‍ക്കുന്നതും പുരോഹിതന്‍ പ്രാര്‍ത്ഥന ചൊല്ലുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ സംഗീതം മുഴങ്ങുന്നതും വധും അതിശയത്തോടെ ഇടനാഴിയിലേക്ക് നോക്കുന്നതും അതിശയിക്കുന്നതും കാണാം. പെട്ടെന്ന് അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു നിറയുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച കുറച്ചു കുഞ്ഞുങ്ങള്‍ വധൂവരന്‍മാര്‍ക്കുള്ള മോതിരവുമായി എത്തുന്ന കാഴ്ചയാണ് വധു അവിടെ കണ്ടത്. മിനി ടോയ് കാര്‍ ഓടിച്ച് രണ്ട് കുട്ടികളും വരുന്നു. തന്റെ എല്ലാം കുട്ടികളെയും സന്തോഷത്തോടെ വധു അള്‍ത്താരയിലേക്ക് സ്വീകരിക്കുന്നു. വധുവിന് സര്‍പ്രൈസ് കൊടുത്ത സന്തോഷത്തില്‍ വരന്‍ പുഞ്ചിരിക്കുന്നതും കാണാം. കണ്ണ് നിറയാതെ ഈ വീഡിയോ കാണാന്‍ സാധിക്കില്ലെന്നുമാണ് നെറ്റിസണ്‍സിന്റെ കമന്റ്.

TAGS :

Next Story