ചൈനയോട് മൃദു സമീപനം; ബൈഡനെക്കൊണ്ട് ഇന്ത്യക്കൊരു ഗുണവുമുണ്ടാകില്ലെന്ന് ട്രംപിന്റെ മകന്‍
ബൈഡനെതിരായ ആരോപണങ്ങളെക്കുറിച്ച് പറയുന്ന തന്റെ പുസ്തകത്തിന്റെ 'വിജയാഘോഷ' ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെതിരെ വിമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയര്‍. ചൈനയോട് ചായ്‍വ് പുലര്‍ത്തുന്ന ബൈഡനെക്കൊണ്ട് ഇന്ത്യക്കൊരു ഗുണവുമുണ്ടാകില്ലെന്ന്
ട്രംപ് ജൂനിയര്‍ പറഞ്ഞു. ബൈഡനെതിരായ ആരോപണങ്ങളെക്കുറിച്ച് പറയുന്ന തന്റെ പുസ്തകത്തിന്റെ 'വിജയാഘോഷ' ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ ഒരു മികച്ച ബിസിനസുകാരനാണെന്നും ചൈന അയാള്‍ക്ക് 1.5 ബില്യൺ യുഎസ് ഡോളർ സഹായം നല്‍കിയിട്ടുണ്ടെന്നും ട്രംപ് ജൂനിയറിന്റെ പുതിയ ആരോപണം. ആ പണം യഥാര്‍ത്ഥത്തില്‍ ബൈഡനെ വിലക്കുവാങ്ങുന്നതിനാണെന്നും, അതുകൊണ്ട് ബൈഡൻ ചൈനയോട് മൃദു സമീപനം സ്വീകരിക്കുമെന്നുമാണ് ട്രംപ് ജൂനിയര്‍ അഭിപ്രായപ്പെടുന്നത്.
പിതാവിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി മുന്നില്‍ തന്നെയാണ് നാല്‍പതുകാരനായ ജൂനിയര്‍ ട്രംപ്.നവംബർ മൂന്നിനാണ് യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് . പ്രീ പോള്‍ സര്‍വ്വേകളിലെല്ലാം ജോ ബൈഡനാണ് മുന്നില്‍. കഴിഞ്ഞ തവണ ട്രംപ് ഗംഭീര ഭൂരിപക്ഷം നേടിയ മേഖലകളില്‍ പോലും ബൈഡനാണ് മുന്നില്‍.
Adjust Story Font
16

