Quantcast

ആഴ്ചകൾക്കുള്ളിൽ വാക്സിൻ എത്തുമെന്ന് ട്രംപ്; വെറുതെയെന്ന് ബൈഡൻ

അമേരിക്കൻ ജനത കോവിഡുമൊത്ത് ജീവിക്കുകയല്ല മരിക്കുകയാണ് എന്നായിരുന്നു ട്രംപിന് ബൈഡന്റെ മറുപടി

MediaOne Logo

  • Published:

    23 Oct 2020 3:17 PM IST

ആഴ്ചകൾക്കുള്ളിൽ വാക്സിൻ എത്തുമെന്ന് ട്രംപ്; വെറുതെയെന്ന് ബൈഡൻ
X

കോവിഡ് വാക്‌സിൻ ആഴ്ചകൾക്കുള്ളിൽ പുറത്തിറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സംവാദത്തിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ട്രംപിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ രംഗത്തെത്തിയത്

കോവിഡിനെ പ്രതിരോധിക്കാനുള്ള പദ്ധതികളൊന്നും ട്രംപിന്റെ പക്കൽ ഇല്ലെന്നായിരുന്നു ബൈഡന്റെ പ്രതികരണം. യു.എസിൽ ഇത്രയധികം കോവിഡ് മരണങ്ങൾ ഉണ്ടാകാൻ കാരണം ട്രംപാണെന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ട്രംപിന് അർഹത ഇല്ലെന്നും ബൈഡൻ പറഞ്ഞു.

കോവിഡിനൊത്ത് ജീവിക്കാൻ രാജ്യത്തെ ജനങ്ങൾ പഠിച്ചുവെന്നും താൻ നേതൃത്വം കൊടുക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പലരും അഭിനന്ദിക്കുന്നതായും ട്രംപ് പറഞ്ഞു. അമേരിക്കൻ ജനത കോവിഡുമൊത്ത് ജീവിക്കുകയല്ല മരിക്കുകയാണ് എന്നായിരുന്നു ട്രംപിന് ബൈഡന്റെ മറുപടി.

ട്രംപിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പ്രസിഡന്റ് ഒബാമായും രംഗത്തെത്തിയിരുന്നു. സ്വയം രക്ഷിക്കാനുള്ള അടിസ്ഥാന കാര്യങ്ങൾ പോലും കൈക്കൊള്ളാൻ കഴിയാത്തയാൾ എങ്ങനെയാണ് നമ്മളെയെല്ലാം രക്ഷിക്കാൻ പോകുന്നതെന്നായിരുന്നു ഒബാമയുടെ ചോദ്യം. ബൈഡന് വേണ്ടി ഫിലാഡൽഫിയയിൽ നടന്ന പ്രചാരണ പരിപാടിയിലായിരുന്നു ബരാക് ഒബാമയുടെ പ്രസംഗം.

TAGS :

Next Story