അമേരിക്കയില്‍ ഫെബ്രുവരിയില്‍ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം
രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയ്ക്ക് നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ കൂടുതലാണിത്.

അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോട് കൂടി അമേരിക്കയിലെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയ്ക്ക് നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ കൂടുതലാണിത്. ജനങ്ങളെല്ലാവരും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയാല്‍ 1,30,000 മരണങ്ങളെങ്കിലും കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്‍ടണിലെ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍റ് ഇവാല്വേഷന്‍ (ഐ.എച്ച്.എം.ഇ ) വിഭാഗത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇതുവരെ വാക്സിന്‍ ലഭ്യമല്ലാത്തതും, ഫലപ്രദമായ കോവിഡ് ചികിത്സകള്‍ കുറവാണെന്നതും, ഈ ശൈത്യകാലത്ത് കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ അമേരിക്കയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും പഠനത്തിലുണ്ട്.
മാസ്ക് ഉപയോഗം വര്‍ധിപ്പിക്കുക മാത്രമാണ് കോവിഡ് പ്രതിരോധത്തില്‍ വിജയിക്കാന്‍ അമേരിക്കക്ക് മുമ്പില്‍ എളുപ്പമുള്ള വഴിയെന്ന് പറയുന്നു ഐ.എച്ച്.എം.ഇ ഡയറക്ടര്‍ ക്രിസ് മുറെ. പക്ഷേ, കോവിഡ് വ്യാപനത്തില്‍ കുറവൊന്നുമില്ലെങ്കിലും അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമില്ല. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ എന്നീ സ്‌റ്റേറ്റുകളില്‍ രോഗ്യവ്യാപനവും മരണനിരക്കും കൂടുതലായിരിക്കുമെന്നും ഇവരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ മാത്രമാണ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്.
221,000 പേരാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പ്രതിരോധത്തില്‍ ഡോണാള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ അമേരിക്ക പരാജയപ്പെട്ടതിനാല്‍, ജനങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നത് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ആയ ജോ ബെയ്‍ഡനിലാണെന്നും സര്‍വേകള്‍ വ്യക്തമാക്കുന്നു. പ്രസിഡന്‍റായ ട്രംപ് തന്നെ മാസ്ക് ധരിക്കാതെ പൊതുവേദിയില്‍ പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രംപിനും കോവിഡ് പോസിറ്റീവായിരുന്നു.
Adjust Story Font
16

